തങ്ങൾ എക്കാലത്തും മനസ്സിൽ ആരാധിച്ചു പോന്ന ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടുന്ന ലെജന്റ്സ് എൽ ക്ലാസിക്കൊ അത്യന്ധം ആവേശ പൂർണമായാണ് ലോക കാൽപ്പന്തു പ്രേമികൾ വരവേറ്റത്.
കാൽപ്പന്തു ലോകത്തു ഇതിഹാസം രചിച്ച ലൂയിസ് ഫിഗോയും റോബർട്ടോ കാർലോസും റൊണാൾഡിനോ യും ഏറ്റുമുട്ടുമ്പോൾ ഏതൊരു കാൽപ്പന്തു പ്രേമിക്കാണ് ആവേശം അതിരു കടക്കാത്തതു. തന്റെ മാന്ത്രിക പാദ സ്പർശങ്ങളാൽ പച്ച പുൽമൈതാനങ്ങളിൽ ഇദ്രജാലം തീർത്ത റൊണാൾഡിനോ യുടേ മുന്നേറ്റങ്ങൾ തന്നെയായിരുന്നു ബാഴ്‌സയുടെ കരുത്ത്.
ആദ്യ പകുതിയുടേ 28ആo മിനുട്ടിൽ റൊണാൾഡിനോ പെനാൽറ്റിയിലൂടെ ബാഴ്സക്ക് ലീഡ് സമ്മാനിച്ചെങ്കിലും . ബാർസ ഗോളിയും പ്രതിരോധ താരങ്ങളും വരുത്തിയ പിഴവ് മുതലെടുത്തു റയൽ ആദ്യ പകുതിയിൽ തന്നെ ബാഴ്സയുടെ അപ്രമാദിത്യത്തിനു അറുതി വരുത്തി മുണിറ്റീസ് പെരസ് എന്നിവരിലൂടെ റയലിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ മാറ്റേയുടെ ഗോളിലൂടെ സമനില ബാഴ്സലോണ കണ്ടെത്തി എങ്കിലും റൂബെൻറെ തകർപ്പൻ ഷോട്ടിലൂടെ റയൽ ലെജന്റ്സ് ന്റെ വിജയം ഉറപ്പിച്ചു.
കഴിഞ്ഞ സീസണിലെ രണ്ടു എൽ ക്ലാസിക്കോ പരാജയത്തിന് ശേഷം തുടർച്ചയായി ഇതിഹാസങ്ങൾ ഏറ്റുമുട്ടിയ എൽ ക്ലാസിക്കോയിലും റയലിന് തന്നെ വിജയം.
Hala Madrid