സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രതാപികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ജർമൻ മിഡ്ഫീൽഡർ താരത്തിന് പിന്നാലെ ഇപ്പോൾ കണ്ണു വെച്ചിരിക്കുന്നത്.
27 വയസ്സുള്ള ബയൺ മ്യൂണിച്ചിന്റെ ജർമൻ താരം ലിയോൺ ഗോരേറ്സ്‌ക്ക് പുറകെയാണ് ഈ മൂന്ന് ക്ലബ്ബുകളും. അടുത്തവർഷത്തോടെ താരത്തിന്റെ കരാർ കാലാവധി തീരുമ്പോൾ അദ്ദേഹത്തിനെ ഫ്രീ ഏജൻറ് ആയി എത്രയും വേഗം ടീമിൽ എത്തിക്കുക എന്നതാണ് ഈ ടീമുകളുടെ ലക്ഷ്യം.
പ്രതിഭാധനനായ ഈ മിഡ്ഫീൽഡർ ടീമിലേക്ക് എത്തിക്കഴിഞ്ഞാൽ ഈ ടീമുകൾക്ക് അതൊരു അധിക ബലമായിരിക്കും എന്നത് ഉറപ്പാണ്.
2013 മുതൽ 2018 വരെ ഷാൽകെയിൽ ആയിരുന്നു കളിച്ചത്. 2018 ൽ ആണ് അദ്ദേഹം ബയേണിലേക്ക് എത്തിയത്. ബയേണിന് വേണ്ടി 78 കളികളിൽ നിന്ന് 19 ഗോളുകൾ താരം ഇതിനോടകം നേടിയിട്ടുണ്ട്.
അണ്ടർ 16 പ്രായ വിഭാഗം മുതൽ 17, 18, 19, 21 പ്രായ വിഭാഗങ്ങളിലും ജർമ്മൻ ടീമിൽ കളിച്ച അദ്ദേഹം ജർമനിയുടെ ഒളിമ്പിക് ടീമിലും അദ്ദേഹം അംഗമായിരുന്നു. ജർമ്മനിയുടെ ദേശീയ സീനിയർ ടീമിനായി 35 മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്
താരങ്ങളെ ഫ്രീ ഏജൻറ് ആയി ടീമിൽ എത്തിക്കുവാൻ ആണ് ഇപ്പോൾ മിക്ക ക്ലബുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
താരവുമായ ഇപ്പോഴേ ഒരു വ്യക്തിഗത കരാറിൽ എത്തുവാൻ ഈ മൂന്ന് ക്ലബ്ബുകളും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.