കഴിഞ്ഞ കുറേക്കാലമായി അർജൻറീനയുടെ പ്രധാന തലവേദനകളിൽ ഒന്നായിരുന്നു ഇളകിയാടുന്ന പ്രതിരോധം. എന്നാൽ ക്രിസ്ത്യൻ റൊമേറോ എന്ന യുവ താരം അവിടെയെത്തിയതോടുകൂടി അർജൻറീനയുടെ പ്രതിരോധ നിരക്ക് വീണ്ടും കെട്ടുറപ്പ് കൈവന്നു. വെറും ഇരുപത്തിമൂന്ന് വയസ്സ് പ്രായത്തിനുള്ളിൽ തന്നെ ലോകത്തിലെ എണ്ണംപറഞ്ഞ പ്രതിരോധ നിര താരങ്ങളിൽ ഒരാളായി ക്രിസ്ത്യൻ റൊമേറോ വളർന്നു കഴിഞ്ഞു.
ഈ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു അർജൻറീനൻ യുവതാരം പുറത്തെടുത്തത്. നിലവിൽ ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റയിൽ കളിക്കുന്ന താരം തന്റെ പ്രതിരോധ മികവിനൊപ്പം നിർണായകഘട്ടങ്ങളിൽ ഗോളുകൾ നേടുവാനും കഴിയുന്നവൻ ആണെന്ന് പലകുറി തെളിയിച്ചതാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുമ്പോഴും താരത്തിനായി കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണ മുന്നിൽ തന്നെയുണ്ട്. ബാഴ്സലോണയെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹംസ്പറും അർജൻറീനൻ യുവ തുർക്കിയെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ മത്സരിക്കുകയാണ്.
യുവന്റസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു അദ്ദേഹം അറ്റ്ലാന്റയിൽ കളിക്കുവാൻ പോയത് അവിടെ വച്ച് പ്രതിഭ തെളിയിച്ച താരത്തെ അവർ പിന്നെ സൈൻ ചെയ്യുകയായിരുന്നു. അറ്റ്ലാന്റയുടെ യുടെ വിശ്വാസത്തിനു കിട്ടിയ ഏറ്റവും നല്ല പ്രതിഫലം ആയിരുന്നു പിന്നീട് അവർക്കായി അർജൻറീനൻ പ്രതിരോധ താരം കാഴ്ചവച്ച കളിമികവ്.
- അർജന്റീനനൻ താരത്തെ ടീമിൽ എത്തിക്കുവാൻ പ്രീമിയർ ലീഗ് വമ്പന്മാർ
- മഷറാനോയുടെ നേട്ടം മറികടക്കുവാൻ കഴിയുന്നവർ അർജന്റീനയിൽവേറെ ജനിച്ചിട്ടില്ല
- ലയണൽ മെസ്സി ഓവർ റേറ്റഡ് ആണെന്ന പ്രഖ്യാപനത്തിനു പുറമേ സോഷ്യൽ മീഡിയ കത്തുന്നു
എതിരാളികളുടെ മുന്നേറ്റത്തെ ഒറ്റയ്ക്ക് നേരിട്ട് തകർക്കുവാനുള്ള ഒരു ശേഷി അർജന്റീനൻ യുവതാരം ഈ ചെറിയ പ്രായത്തിൽ തന്നെ പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കോപ്പ അമേരിക്ക ടൂർണ്ണമെൻറ്ലും നമ്മൾ കണ്ടതാണ് എതിർ താരങ്ങളുടെ കൂട്ടായ ആക്രമണത്തിനെ പലപ്പോഴും ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കുവാൻ ഈ താരം കാണിക്കുന്ന ഒരു ആർജ്ജവം.
നിലവിൽ ബാഴ്സലോണയിൽ അർജൻറീന താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയും കളം പിടിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിനൊപ്പം പ്രതിരോധത്തിൽ കൂടി അർജൻറീന താരത്തിനെ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒരു മിനി അർജൻറീനയായി മാറിയേക്കും കാറ്റലോണിയ ക്ലബ്.
ഏതായാലും താരത്തിനായി ഉള്ള പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം തയ്യാറല്ല. പ്രായം കൂടി പരിഗണിക്കുമ്പോൾ ഭാവിയിൽ ഇതിഹാസ പ്രതിരോധനിര താരമായി വളർന്നു വരാൻ സാധ്യതയുള്ള താരമാണ് റൊമേറോ.