ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ അർജൻറീനൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സ്ട്രൈക്കർ ആണ് ലൗറോ മാർട്ടിനസ്. ആ മർട്ടിനസിനെ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനിൽ നിന്നും റാഞ്ചാൻ ആണ് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ ശ്രമം.
വരുന്ന സമ്മർ സീസണിന് മുൻപ് തങ്ങളുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കാൻ ഒരു കിടിലൻ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുവാൻ ആണ് അവർ ശ്രമിക്കുന്നത്. ആക്രമണം മാത്രമല്ല പ്രതിരോധത്തെയും കരുത്തുറ്റതാക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ച മാർട്ടിനസിന് ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ ഇട്ടിരിക്കുന്ന വില ഇപ്പോൾ 77 മില്യൺ പൗണ്ടാണ്. ഇത്ര ഭീമമായ ഒരു തുക മുടക്കുവാൻ ആഴ്സനൽ തയ്യാറാകുമോ എന്നത് സംശയത്തിലാണ്.
അതേസമയം മാർട്ടിനസിനെ ലഭിച്ചില്ലെങ്കിൽ മറ്റൊരു താരത്തിനെ പകരക്കാരനായി ആഴ്സനൽ നോക്കുന്നുമുണ്ട്.
മാർട്ടിനസിനെ 77 മില്യൻ പൗണ്ട് അതായത് 90 മില്യൺ യൂറോക്ക് കൈമാറാൻ തങ്ങൾ തയ്യാറാണെന്ന് ഇൻറർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
48 മത്സരങ്ങളിൽനിന്ന് 19 ഗോളുകളുമായി ഇറ്റാലിയൻ ക്ലബ്ബിൽ കഴിഞ്ഞ സീസണിൽ താരതമ്യേന മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുത്തത്. ക്ലബ്ബുമായി രണ്ടു വർഷം കൂടി അദ്ദേഹത്തിന് കരാർ സൂക്ഷിക്കുന്നുണ്ട്
അതേസമയം ഒരു തിരിച്ചുവരവ് ലക്ഷ്യംവയ്ക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്‌സനൽ താരത്തിനെ ടീമിൽ എത്തിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്.
ബ്രിങ്ട്ടനിൽ നിന്നും ബെൻ വൈറ്റിനെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ അവർ ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ട്. അതു അത് കൂടാതെ ഷെഫീൽഡ് യുണൈറ്റഡിന്റെ ഗോൾകീപ്പർ ആരോൻ റാംസ്ടലെയും അവർ ടീമിലെത്തിക്കാൻ ശ്രമിക്കുകയാണ്.