അർജൻറീനയുടെയും ബാഴ്സലോണയുടെയുമൊക്കെ വലിയേട്ടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമായിരുന്നു ഹാവിയർ മഷറാനോ. പ്രതിരോധനിരയിൽ ഉരുക്ക് കോട്ട കെട്ടി എതിർടീമിലെ മുന്നേറ്റങ്ങളെ തച്ചുടക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
അർജൻറീനയുടെയും ബാഴ്‍സയുടെയും പല നിർണായക വിജയങ്ങളിലും പിൻനിരയിൽ നിന്ന് ചുക്കാൻ പിടിച്ചതും ഈ അർജൻറീനക്കാരൻ തന്നെയായിരുന്നു. മുൻപൊരു ലോകകപ്പ് മത്സരത്തിൽ അർജൻറീനയെ ഫൈനലിലേക്ക് നയിച്ചത് ഈ വല്യേട്ടൻ അവിടെ നടത്തിയ ഒരൊറ്റ ഇടപെടലായിരുന്നു.
അർജൻറീനയുടെ തളരാത്ത പോരാളി എന്ന് അർജൻറീന ആരാധകർ വിശേഷിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. ഒളിമ്പിക് ഗോൾഡ് മെഡലിന്റെൻകാര്യത്തിൽ അർജൻറീനയിൽ എന്നും ഒന്നാമൻ മാഷറാനോ തന്നെയാണ്.
ഫുട്ബോളിൽ മാത്രമല്ല ഏതു സ്പോർട്ടിംഗ് ഇവന്റിന്റെ കാര്യം എടുത്തു നോക്കിയാലും രണ്ടു ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയിട്ടുള്ള ഒരേയൊരു അർജൻറീനക്കാരൻ മാഷയാണ്. 2004ലെ എദൻസ് ഒളിമ്പിക്‌സിലും 2008 ലെ ബിജിങ്‌സ് ഒളിമ്പിക്‌സിലും അർജൻറീനക്കായി സ്വർണ്ണപ്പതക്കം കഴുത്തിലണിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അതുകൂടാതെ 2014 ബ്രസീൽ ലോകകപ്പിൽ അർജൻറീന രണ്ടാം സ്ഥാനത്ത് എത്തിയപ്പോഴും കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ നാലുതവണ അർജൻറീന രണ്ടാം സ്ഥാനത്ത് എത്തിയപ്പോഴും അവരുടെ പ്രതിരോധത്തിന് ചുക്കാൻ പിടിച്ചത് മാഷാ തന്നെയായിരുന്നു.
മഷറാനോയുടെ ഈ ഒളിമ്പിക്സ് നേട്ടം മറികടക്കുവാൻ ഇനി അർജൻറീനൻ മണ്ണിൽ ഒരാൾ ജനിക്കുമോ എന്ന് അറിയുവാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്തായാലും അടുത്തൊന്നും ആരും മഷറാനോയുടെ നേട്ടത്തിനെ മറികടക്കുവാൻ സാധ്യതയില്ല.