കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഇന്ത്യൻ ടീമിനെ ഇന്ന് നയിക്കുവാൻ ഇറങ്ങുന്ന ശിഖർ ധവാന്റെ മുന്നിൽ വളരെ വളരെ വലിയ ഒരു വെല്ലുവിളിയാണ് ഉള്ളത്. ടീമിലെ ആറു നിർണായക താരങ്ങൾ ഇല്ലാതെയാണ് അദ്ദേഹം ശ്രീലങ്കയ്ക്കെതിരായ ടീമിനെ അണിനിരത്തുന്നത്.
നേരത്തെ തന്നെ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ഓൾറൗണ്ടറായ ക്രുനാൽ പാണ്ഡ്യയുമായി നേരിട്ട് ബന്ധപ്പെട്ട താരങ്ങൾ ആരുമില്ലാതെ ആണ് അദ്ദേഹം ടീമിനെ അണിനിരത്തുന്നത് ഈ താരങ്ങൾക്കാർക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചിട്ടില്ല, എങ്കിലും BCCI ഇപ്പോൾ റിസ്കെടുക്കാൻ തയ്യാറല്ല.
ക്രൂനൽ പാണ്ഡ്യയുമായി സഹവാസം പുലർത്തിയ (നേരിട്ടുള്ള സഹവാസം) പുലർത്തിയ 6 ഇന്ത്യൻ താരങ്ങൾ പൃഥ്വി ഷാ, സൂര്യ കുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദേവദത്ത് പടിക്കൽ കൃഷ്ണപ്പ ഗൗതം എന്നിവരാണ്.
ക്രൂനൽ പാണ്ഡ്യയുമായിനേരിട്ട് ബന്ധപ്പെട്ടു എങ്കിലും ഈ താരങ്ങൾ
ആർ ടി പിസിആർ ടെസ്റ്റിൽ വിജയിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വൻറി 20 മത്സര പരമ്പരയിൽ നിന്ന് ഈ താരങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്
ഇതോടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നത് 20 അംഗ സ്‌കോഡിലേക്ക് റിസർവ് താരങ്ങളായി എത്തിയ നാലു താരങ്ങൾക്ക് ആണ്, ഇതിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഏറ്റവുമധികം വേദനിപ്പിക്കുന്ന ഘടകം പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലീഷ് പര്യടനത്തിനുള്ള വിളിവന്നിരിക്കുകയായിരുന്നു എന്നതാണ്.
ഈ താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചത് കൊണ്ട് അവർക്ക് ഇംഗ്ലീഷ് പര്യടനത്തിന്റെ ഭാഗമാകുവാൻ കഴിയില്ല എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സൂര്യകുമാർ യാദവിനെയും പ്രിഥ്വിയെയും ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് വിളിച്ചത് ഏറെ ആഘോഷത്തോടെ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വരവേറ്റത്.
എന്നാൽ വിധിവൈപരീത്യം പോലെ സൂര്യ കുമാർ യാദവിന്റെ വെള്ള കുപ്പായത്തിലെ ഇംഗ്ലീഷ് മണ്ണിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം.