in

ബനൂച്ചിയെ ക്രൂരമായി പരിഹസിച്ചു യുവന്റ്സ് പരിശീലകൻ, വിവാദം കത്തുന്നു

Max Allegri and Leonardo-Bonucci [sportsbibe]

ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ സീനിയർ താരങ്ങളിലൊരാളാണ് ലിയനാഡോ ബനൂച്ചി അവരുടെ മറ്റൊരു സീനിയർ താരമായ ചില്ലയിനിയുടെ വൈസ് ക്യാപ്റ്റനായി നിയമിതനാകുന്നത് പൗലോ ഡിബാല ആയിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാംതവണ യുവന്റസ് പരിശീലകനായി നിയമിതനായ അല്ലെങ്കിൽ പറയുന്നത് ബനൂച്ചിയെ പരിഗണിക്കുന്നത് പോലുമില്ലെന്നാണ്.

റയൽ മാഡ്രിഡ് നൽകിയ മോഹിപ്പിക്കുന്ന ഓഫർ ചവിട്ടി തെറിപ്പിച്ചു കൊണ്ടാണ് യുവന്റസിലേക്ക് അദ്ദേഹം വീണ്ടും ഒരു രണ്ടാം വരവ് നടത്തിയത്. ഏറെ കൊട്ടിഘോഷിച്ചു നിയമിച്ച ആന്ദ്രേ പിർലോയെ പുറത്താക്കിയ ശേഷമാണ് അദ്ദേഹത്തിനനെ വീണ്ടും നിയമിക്കുന്നത്.

ടീമിൽ സീനിയർ താരമെന്ന നിലയിൽ ബനൂച്ചിക്ക് ഒരു പക്ഷേ ക്യാപ്റ്റൻ അയേക്കാൻ കഴിയും എന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് അദ്ദേഹത്തെ പരിഗണിക്കുന്നത് പോലുമില്ല എന്നാണ് പരിശീലന്റെ അഭിപ്രായം അതിന് അദ്ദേഹത്തിന് ഒരു കാരണം കൂടിയുണ്ട്.

Max Allegri and Leonardo-Bonucci [sportsbibe]

ഒരിക്കൽ യുവന്റസ് വിട്ട് മിലാനിലേക്ക് പോയവരാണ് ബനൂച്ചി അതുകൊണ്ട് അവന് ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കുവാനുള്ള യോഗ്യതയില്ല, അവന് ക്യാപ്റ്റന്റെ ആം ബാൻഡ് വേണമെങ്കിൽ സ്വന്തമായി ഒരെണ്ണം വാങ്ങിച്ചു ധരിക്കട്ടെ എന്നാണ് പരിശീലകൻ പറയുന്നത്.

ടീമിൽ ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും നിയമിക്കുന്നത് ടീമിനൊപ്പം അവർ ചിലവഴിച്ച കാലഘട്ടത്തിനേയും പ്രകടനത്തിനേയും ആശ്രയിച്ചാണ്. തുടർച്ചയായി ടീമിനൊപ്പം ചിലവഴിച്ച കാര്യം നോക്കുമ്പോൾ ചില്ലയ്‌നിക്ക് പിന്നിൽ ഡിബാല ആണ്. ഇടയ്ക്ക് വച്ച് യുവന്റസ് വിട്ടു പോയിട്ട് വീണ്ടും വന്നവന് സീനിയോറിറ്റി കൊടുക്കില്ല എന്നാണ് അലെഗ്രിയുടെ വാദം.

ചില്ലയിനിയെ പോലെ സീനിയർ താരങ്ങളിൽ ഒരാളായ ലിയനാഡോ ബനൂച്ചിയെ ഇത്രമാത്രം ക്രൂരമായി പരിഹസിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ രണ്ടു തട്ടിലായി തിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം ആരാധകർ പരിശീലകനെ പിന്തുണക്കുമ്പോൾ മറ്റൊരു വിഭാഗം ആരാധകർ ബനൂച്ചിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിറങ്ങുന്നത് 6 നിർണായക താരങ്ങൾ ഇല്ലാതെ, ഭാഗ്യം തെളിഞ്ഞത് നാല് റിസർവ് താരങ്ങൾക്ക്

അൾജീരിയൻ താരത്തിനെ ഇടിച്ചൊതുക്കി മെഡലിലേക്ക് പറന്നടുക്കുകയാണ് പൂജ കുമാരി