ടോക്കിയോ ഒളിമ്പിക്സിൽ മീരാഭായി ചാനു നേടിയ മെഡൽ അല്ലാതെ ഇതുവരെ മെഡൽ പട്ടികയിൽ ഇന്ത്യൻ ടീമിന് ഇടംപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇടിക്കൂട്ടിൽനിന്നും ഇന്ത്യൻ പ്രതീക്ഷകൾ വളരെ സജീവമാണ്.
ഏറെ പ്രതീക്ഷകളുമായി എത്തിയ വികാസ് കൃഷ്ണൻ ഗുരുതരമായ പരുക്ക് വച്ച് പോരാടി തോറ്റിട്ട് പോലും വനിതകളുടെ മികവിൽ ഇന്ത്യ തരംഗം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നലെ ലോവ്ലിന മെഡലിനോട് വളരെ അടുത്തു വരെ എത്തിയപ്പോൾ ഇന്ന് ഇന്ത്യക്കായി ഇടിക്കൂട്ടിലെ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ചത് പൂജ റാണി ആയിരുന്നു. ലോവ്ലിനയെ പോലെ പൂജക്കും മെഡലിലേക്ക് ഇനി ഒരു വിജയത്തിന്റെ ദൂരം മാത്രമേയുള്ളൂ.
ലോവ്ലിനഒപ്പത്തിനൊപ്പം നിന്ന എതിരാളിയോട് പൊരുതിയാണ് വിജയം നേടിയത് എങ്കിൽ പൂജാ റാണിയുടെ കാര്യം നേരെ വ്യത്യസ്തമായിരുന്നു എതിരാളിക്ക് ഒരവസരം പോലും കൊടുക്കാതെ ഇടിച്ചു തകർക്കുകയായിരുന്നു ഇന്ത്യയുടെ യുവ രാജകുമാരി.
അൾജീരിയൻ താരമായ ഇച്ചാർക്ക് ചൈക്കിനെ ഒന്ന് പൊരുതി നോക്കാൻ പോലും അനുവദിക്കാത്ത വണ്ണം ഏകപക്ഷീയമായ ആയിരുന്നു പ്രീ ക്വാർട്ടർ റൗണ്ടിൽ പൂജാ റാണി തകർത്തത്.
എതിരില്ലാത്ത അഞ്ചു പോയിൻറ്കൾക്ക് ആണ് പൂജ റാണി അൾജീരിയൻ താരത്തെ ഇടിച്ചു ഒതുക്കിയത്. 75 കിലോഗ്രാം ഭാര വിഭാഗത്തിലായിരുന്നു പൂജാ റാണിയുടെ ഈ മിന്നുന്ന പ്രകടനം. പൂജയുടെ ഓരോ പഞ്ചിലും അൾജീരിയൻ താരത്തിന്റെ കിളി പറക്കുകയായിരുന്നു. അത്രയധികം ഏകപക്ഷീയമായ വിജയമായിരുന്നു പൂജ റാണി ഇടി കൂട്ടിൽനിന്നും നേടിയെടുത്തത്