മുംബൈ സിറ്റി എഫ് സി ഒരു സ്പാനിഷ് സ്‌ട്രൈക്കറെ സ്വന്തമാക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. മറ്റൊരു സ്പാനിഷ് സ്‌ട്രൈക്കർക്ക് പിന്നാലെ കേരളബ്ലാസ്റ്റേഴ്സ് നീങ്ങുകയാണ്. ഇതിനോടകം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ വരവറിയിച്ച് കഴിഞ്ഞ സ്ട്രൈക്കറെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗത ക്ലബ്ബുകൾ ആയ ഒഡീഷക്ക് വേണ്ടിയും ഹൈദരാബാദിന് വേണ്ടിയും മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ച താരമാണ് ഇദ്ദേഹം. ഗോൾ അടിക്കാനും അടിപ്പിക്കുന്നതിലും ഒരുപോലെ മിടുക്കനാണ് 34 കാരനായ ഈ താരം.
ഇന്ത്യൻ സൂപ്പർ ലീഗിൽ വരവറിയിച്ച ആദ്യ സീസണിൽ തന്നെ ഗോളുകളുടെ മേളം ഒരുക്കിയ അരിഡാനെ സാന്റാനെയെ ആണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പോരായ്മകളിൽ ഒന്നായ ഫിനിഷിംഗ് പരിഹരിക്കുവാൻ ഈ ഒരു ഡീൽ നടന്നാൽ നിഷ്പ്രയാസം സാധിക്കും എന്ന് ഉറപ്പാണ്.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് താരത്തിനായി ചർച്ച തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്യുന്ന തുകയിൽ താരം ഇതുവരെയും സംതൃപ്തൻ ആയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരാൻ കൂടുതൽ തുക അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
താരത്തിനെ ഇന്ത്യയിൽ പിടിച്ചു നിർത്തുവാൻ മാത്രം പര്യാപ്തമായ ഒരു തുക ബ്ലാസ്റ്റേഴ്സ് കൊടുക്കുവാൻ തയ്യാറാവുകയാണെങ്കിൽ തീർച്ചയായും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി എതിരാളികളുടെ ഗോൾമുഖം അടിച്ചു പറപ്പിക്കുവാൻ ഈ സ്‌പാനിഷ് സ്ട്രൈക്കർ ഉണ്ടായിരിക്കും എന്നതിന് വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.
ഈ ഒരു റിപ്പോർട്ടിന് ഇത്രയധികം ആധികാരികത നൽകുന്ന ഘടകം. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിശ്വസനീയമായ വിവരങ്ങൾ മാത്രം നൽകുന്ന മാർക്സ് മഷ്ഗെല്ലോ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് ഈ വിവരം പങ്ക് വച്ചത് എന്നതാണ്.
മാർക്സ് മഷ്ഗെല്ലോ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ കൂടി പങ്ക് വച്ചവിവരങ്ങൾ കിറുകൃത്യമായിരിക്കും എന്ന വിശ്വാസം ബ്ലസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആഹ്ലാദം നൽകുന്നതാണ്.