in ,

ബോക്സിംഗിൽ വീണ്ടും ഇന്ത്യൻ ഇടിമുഴക്കം മെഡലിലേക്ക് ഇനി ഒരു ജയം മാത്രം ദൂരം

SatishKumar Boxing

അതെ ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് ടോക്കിയോയിൽ ചിറകു വിരിക്കുന്നത് ഇടിക്കൂട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് തന്നെയാണ്. രണ്ട് പെൺപുലികൾ ഇന്ത്യക്കായി അഭിമാന പ്രകടനം കാഴ്ചവെച്ച തിന് പിന്നാലെ പുരുഷകേസരികളുടെ അഭിമാനം വാനോളം ഉയർത്തി സതീഷ് കുമാർ യാദവ് ഇന്ത്യൻ ബോക്സിങ്ങിൽ പുതിയ ഇടിമുഴക്കമായി മാറുന്നു.

പുരുഷന്മാരുടെ 91 കിലോഗ്രാം ഹെവി വെയിറ്റ് വിഭാഗത്തിലാണ് സതീഷ് കുമാർ യാദവ് ജമൈക്കയിൽ നിന്നു വന്ന കരുത്തനായ എതിരാളി റിക്കാർഡോ ബ്രൗണിനെ തച്ചുതകർത്തത്. ചുവപ്പു ബോക്സിങ് ഗ്ലൗസണിഞ്ഞു ഓരോ റൗണ്ടുകളിലായി സതീഷ് ജമൈക്കൻ താരത്തിനെ ഇടിച്ചു തകർത്തു.

മൂന്ന് റൗണ്ടുകളിലും ഇന്ത്യൻ താരത്തിന്റെ ഇന്ത്യൻ താരത്തിൻറെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. എതിരാളി വളരെ മികച്ച രീതിയിൽ തന്നെ ഇടിച്ചു നിന്നെങ്കിലും സതീഷ് യാദവിന്റെ മികവിന് മുന്നിൽ അദ്ദേഹം അപ്രസക്തമാവുകയായിരുന്നു.

നാല് വിധികർത്താക്കൾ ഇന്ത്യൻ താരത്തിന് 30 പോയിന്റുകൾ വീതം നൽകിയപ്പോൾ ഒരു വിധികർത്താവ് 28 പോയിന്റ് ആണ് നൽകിയത് അദ്ദേഹം തന്നെയാണ് ജമൈക്കൻ താരത്തിന് ഒരു റൗണ്ടിൽ സതീഷ് കുമാർ യാദവിനെനേക്കാൾ പോയിൻറ് നൽകിയത്.

ടോക്കിയോ ഒളിമ്പിക്സിൽ ഇതോടെ മൂന്നു ഇന്ത്യൻ ബോക്സിങ് താരങ്ങളാണ് മെഡൽ നേട്ടത്തിനായി ഒരു ജയം മാത്രം അകലെ എത്തിയത്. ഈ താരങ്ങൾക്ക് ഇനി ഒരു വിജയം കൂടി നേടുവാൻ കഴിഞ്ഞാൽ ഇവർക്ക് മെഡൽ നേട്ടം ഉറപ്പിക്കുവാൻ കഴിയും.

ഇന്ത്യൻ ബോക്സിംഗ് പ്രതീക്ഷകളുടെ ഭാരവുമായി എത്തിയ വികാസ് കൃഷ്ണൻ പരിക്കുമൂലം പരാജയപ്പെട്ടതിനെ തുടർന്ന് നിരാശരായ ബോക്സിങ് പ്രേമികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണ് ഈ മൂന്ന് താരങ്ങളുടെയും മികച്ച പ്രകടനം

ഈ താരങ്ങൾ സ്വർണ്ണമെഡൽ തന്നെ നേടണമെന്ന് പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് ഇന്ത്യൻ ബോക്സിങ് പ്രേമികൾ. മൂന്ന് താരങ്ങൾക്കും ബോക്സിംഗിൽ മെഡൽ നേടാൻ കഴിഞ്ഞാൽ ഇതൊരു ചരിത്രനേട്ടം ആയിരിക്കും

ഓൾഡ് ട്രാഫൊർഡിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ചു ബ്രെന്റ്ഫോഡ്

ക്രിസ്ത്യൻ റൊമേറോക്കായി യൂറോപ്യൻ ക്ലബ്ബുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം