in

ബാഴ്സലോണ അക്കാദമിയിൽ നിന്നും വജ്രായുധം കൂടി രൂപപ്പെട്ടുവരുന്നു

ലയണൽ മെസ്സി ഉൾപ്പെടെയുള്ള അനേകം സൂപ്പർതാരങ്ങളെ വികസിപ്പിച്ചെടുത്ത ബാഴ്സലോണയുടെ ഫുട്ബോൾ അക്കാദമിയായ ലാമാസിയയിൽ നിന്ന് മറ്റൊരു വജ്രായുധം കൂടി രൂപപ്പെട്ടുവരുന്നു. 16 വയസ്സുമാത്രം പ്രായമുള്ള സെൻട്രൽ മിഡ്ഫീൽഡർ പാബ്ലോ പേയസ് ഗാവി ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.

ബാഴ്സയുടെ പ്രീസീസൺ മത്സരങ്ങളിൽ അവർക്കായി കളത്തിലിറങ്ങിയ താരം അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ബാഴ്സലോണയുടെ ഒന്നാംനിര ടീമിലേക്ക് എത്താൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന വിധമുള്ള പ്രകടനമാണ് ഗാവി മത്സരങ്ങളിൽ അദ്ദേഹം കാഴ്ചവച്ചത്.

അപാരമായ ട്രിബ്ലിങ് വൈഭവവും പന്തടക്കവും കൊണ്ട് ആരാധകരുടെ മനസ്സ് വരുവാൻ യുവ താരത്തിന് കഴിഞ്ഞു. ഇതിനോടകം തന്നെ യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ താരത്തിന് മേൽ കണ്ണു വച്ചു കഴിഞ്ഞു.


പ്രായം തളർത്തിത്തുടങ്ങിയ പടക്കുതിരകൾ കൂടുതൽ തുക മുടക്കുന്ന ബാഴ്സലോണ എന്തുകൊണ്ട് ഇതുപോലെയുള്ള അമൂല്യ രത്നങ്ങളെ തങ്ങളുടെ കണ്മുന്നിൽ ഉണ്ടായിട്ടും കാണുന്നില്ല എന്നതാണ് ഫുട്ബോൾ പണ്ഡിതരുടെ ഇപ്പോഴത്തെ ചോദ്യം

സോഷ്യൽമീഡിയയിലും ഇപ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ വൈറലാവുകയാണ് പന്തടക്കത്തിലും ട്രിബ്ലിങ്ങിലും ലോകത്തെ മുൻനിര താരങ്ങളെ പോലും നാണിപ്പിക്കുന്ന വിധം മനോഹരമായ പ്രകടനമാണ് ഈ പതിനാറുകാരൻ കാഴവക്കുന്നത്.

ഇതിനോടകംതന്നെ ബാഴ്സലോണയുടെ 3 ഡിവിഷൻ ടീമിലും ബാഴ്സലോണ ബി ടീമിലും കളിച്ചുകൊണ്ടിരിക്കുന്ന താരത്തിനെ എന്തുകൊണ്ട് സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്യുന്നില്ല എന്നതാണ്
ഇപ്പോൾ ബാഴ്സലോണ നേരിടുന്ന പ്രധാനപ്പെട്ട ചോദ്യം.

ഇത്രയും മികച്ച അക്കാദമി താരങ്ങൾ ഉണ്ടായിട്ടും പാഴായിപ്പോകുന്ന ബാഴ്സലോണയുടെ വമ്പൻ സൈനിങ്ങുകൾ ബാഴ്സലോണയുടെ നേരെ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്

മധ്യനിര അടക്കിഭരിക്കുവൻ ശേഷിയുള്ള ഈ 16കാരന് കൂടുതൽ മത്സര പരിചയം നൽകേണ്ടത് ബാഴ്സലോണയെക്കാൾ ഉപരിയായി ഫുട്ബോൾ ലോകത്തിന്റെ കൂടി ആവശ്യകതയാണ്.

റൊണാൾഡോ ഡിബാല കൂട്ടുകെട്ടിന്റെ കാര്യത്തിൽ തീരുമാനം ആകുന്നു

വമ്പൻ വിദേശ താരങ്ങളെ കളത്തിലിറക്കാൻ സിറ്റി ഗ്രൂപ്പിൻറെ മുംബൈ സിറ്റി