സിദാൻ റയൽമാഡ്രിഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ച് പോയതിനെപ്പറ്റി, കുറച്ചു സമയം മുമ്പ് ഒരു മാധ്യമ പ്രവർത്തകൻ നിരന്തരം അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിച്ചത് ആണ് സിദാനെ ചൊടിപ്പിച്ചത്.
കളിക്കളത്തിന് അകത്തായാലും പുറത്തായാലും ആരെങ്കിലും തന്നോട് അതിരുവിട്ട് പെരുമാറിയാൽ അല്ലെങ്കിൽ സംസാരിച്ചാൽ വേണ്ടിവന്നാൽ ഒന്ന് കൊടുക്കുവാൻ ഒട്ടും മടിക്കാത്തവൻ ആണ് മുൻ റയൽ മാഡ്രിഡ്പരിശീലകൻ സിദാൻ.
മുൻപൊരിക്കൽ ലോകകപ്പ് ഫൈനൽ മത്സരത്തിൽ തന്നോട് മോശമായി സംസാരിച്ച ഇറ്റാലിയൻ താരം മാർകോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തി റെഡ് കാർഡ് വാങ്ങിച്ചു പുറത്തേക്ക് പോകേണ്ടി വന്ന താരമായിരുന്നു സിനദിൻ സിദാൻ.
റയൽ മാഡ്രിഡ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും പരിശീലകനും താരവും ഒക്കെയാണ് സിനദിൻ സിദാൻ. റയലിനെ തുടർച്ചയായി മൂന്നു തവണ ചാമ്പ്യൻസ് ലീഗ് കിരീടംചൂടിച്ച പരിശീലനകൻ കൂടിയായിരുന്നു സിനദിൻ സിദാൻ
എന്നാൽ റയൽമാഡ്രിഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ച് ഇപ്പോൾ പുറത്തേക്ക് പോയിരിക്കുകയാണ് അദ്ദേഹം.
എന്തുകൊണ്ടാണ് താൻ റയൽമാഡ്രിഡ് വിട്ട് പുറത്തേക്ക് പോയത് എന്ന് പലരും ചോദിച്ചിട്ടും അദ്ദേഹം ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.
സിദാൻ റയൽമാഡ്രിഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ച് പോയതിനെപ്പറ്റി, കുറച്ചു സമയം മുമ്പ് ഒരു മാധ്യമ പ്രവർത്തകൻ നിരന്തരം അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിച്ചത് സിദാനെ ചൊടിപ്പിച്ചിരുന്നു.
തന്നോട് ആവശ്യമില്ലാതെ നിരന്തരം ചോദിച്ചു കൊണ്ടിരുന്ന മാധ്യമപ്രവർത്തകനോട് സിദാൻ പൊട്ടിത്തെറിച്ചു.
എനിക്ക് നിങ്ങളെ നന്നായി അറിയാം നിങ്ങൾക്ക് എന്നെ നന്നായി അറിയാമല്ലോ ക്യാമറ ഓഫ് ചെയ്തു വന്നാൽ ഞാൻ കാര്യമായി പറഞ്ഞു തരാം മെന്നും തല്ലും എന്നും ആയിരുന്നു സിദാന്റെ പ്രതികരണം അടിയുടെ വക്കിൽ എത്തിയ സിദാനെ. സമാധാനിപ്പിച്ചു കൊണ്ടു പോവുക ആയിരുന്നു.