മൗണ്ട് റാഷ്മോർ, USAയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച 4 പ്രസിഡന്റ്‌മാരായ, അമേരിക്കയുടെ വികസനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയതുമായ ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ്വെൽറ്റ്, എബ്രഹാം ലിങ്കൺ എന്നിവരുടെ ശിൽപം ഗ്രാനൈറ്റ് പാറയിൽ കൊത്തിവച്ചിരുന്നു.
അതെ സ്ഥാനങ്ങൾ അലങ്കരിക്കുവാൻ അർഹരായ WWE യുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയവരുടെ 4 പേരുടെ ചിത്രങ്ങൾ ചേർത്ത എന്റെ WWE റാഷ്മോർ ആണ് താഴെ കാണുന്നത്.
1, വിൻസ് മക്മാൻ
WWEയെ മാത്രമല്ല ആഗോള പ്രോ ഇൻഡസ്ട്രിയെ മൊത്തത്തിൽ തന്നെ മാറ്റിമറിച്ച വ്യക്തിത്വം. ഇപ്പോഴത്തെ ഇൻഡീസ് റസലിംഗ് പോലെ കുറച്ചു സ്ഥലത്തു മാത്രം ഒതുങ്ങി പോകേണ്ട ഒരു സ്ഥാപനത്തെ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രതിഭാസം ആക്കിയിട്ടുണ്ടെങ്കിൽ അത് വിൻസിന്റെ മാത്രം കഴിവ് ആണ്. പ്രോ റസലിംഗ് ചരിത്രം പരിശോധിച്ചാൽ എന്നും ഒന്നാം സ്ഥാനത്തു വരേണ്ട വ്യക്തിത്വം.
2, ഹൾക്ക് ഹോഗൻ
പ്രോ റസലിംഗ് ക്രിയേറ്റ് ചെയ്തത് വിൻസ് ആണേൽ, അതിനെ ഇത്രയും ജനകീയമാക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി. എന്തൊക്ക ആരോപണങ്ങൾ ഉണ്ടെങ്കിലും അമേരിക്കക്കാരെ ഈ ഒരു ബസ്സിനെസ്സിലേക്ക് ആകർഷിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയം ആണ്.
3, സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിൻ
കൂടുതൽ വിശദീകരണം ആവശ്യം ഇല്ലാത്ത താരം, WWE യുടെ ചരിത്രത്തിൽ തന്നെ ഒട്ടും തന്നെ വെറുക്കുന്നവർ (haters)ഇല്ലാത്ത താരം. ഓസ്റ്റിൻ ഇല്ലെങ്കിൽ ആറ്റിറ്റ്യൂഡ് ഏറ ഇല്ല. ഒരു പക്ഷെ ഇന്ന് WWEയും ഇണ്ടാവില്ലായിരുന്നു. ആറ്റിറ്റ്യൂഡ് ഏറ കണ്ടിട്ടുപോലുമില്ലാത്ത ഫാന്സിനിടയിൽ പോലും ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു താരം ഇല്ല. ഫേസ് /ഹീൽ എന്നതിൽ കവിഞ്ഞു ആന്റി ഹീറോ എന്ന പരിവേഷം ആണ് അദ്ദേഹത്തെ ഇത്രയും പ്രശസ്തൻ ആക്കിയത്..
4, ജോൺ സീന
WWE എന്ന് കേട്ടിട്ട് പോലും ഇല്ലാത്തവരോട് ചോദിച്ചാ, പറയുന്ന പേരുകളിൽ ഒന്ന്. R.A ഏറ യിൽ WWE യുടെ ഫേസ്, ഒരു പതിറ്റാണ്ടോളം ആ സ്ഥാനത്തു തുടർന്ന വ്യക്തി. ഏറ്റവും കൂടുതൽ ഫാൻ വിഷ് നടത്തികൊടുത്ത താരംഅങ്ങിനെ എത്രയോ വിശേഷണങ്ങൾ.
എല്ലാവരും കണ്ടുവളർന്ന താരം ആയതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല.
പ്രത്യേക പരാമർശം: അണ്ടർ ടേക്കർ
ഗോൾഡൻ ഏറ തൊട്ട് ഈ കഴിഞ്ഞ റസൽ മാനിയ വരെ എല്ലാ കാലഘട്ടത്തിലും WWE യുടെ ഒരു നട്ടെല്ല് ആയിനിന്ന താരം. ബാക്‌സ്റ്റേജിലെ അവസാന വാക്ക്. 27 wrestlemania, 25 വിജയങ്ങൾ , അതിൽ 21തുടർ വിജയങ്ങൾ. 2020 ഇലെ സർവൈവർ സീരിയസിൽ 30 വർഷത്തെ wwe കരിയർ തികയും. പ്രോ റസലിംഗ് ചരിത്രത്തിലെ തന്നെ once in a lifetime performer.
നിങ്ങളുടെ WWE മൗണ്ട് റഷ്‌മോർ ആരൊക്ക ആണ്. കൃത്യമായ വിശദീകരത്തോടെ കമന്റ് ചെയ്യുക.