in

ഡെന്മാർക്ക് താരങ്ങളെ യുവേഫ ഭീഷണിപ്പെടുത്തി ബാക്കി മത്സരം കളിപ്പിച്ചത് വിവാദത്തിലേക്ക്

C Eriksen

എറിക്സൺ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന സമയത്ത് മാനസികമായി മത്സരത്തിന് തയ്യാറല്ലായിരുന്നു കൂടി ഡെന്മാർക്ക് താരങ്ങൾക്ക് മത്സരത്തിൽ കളിക്കേണ്ടി വന്നത് യുവേഫയുടെ ഭീഷണിമൂലമെന്ന് വെളിപ്പെടുത്തൽ.

കഴിഞ്ഞദിവസം യൂറോക്കപ്പിൽ ഡെൻമാർക്കും ഫിൻലൻഡും തമ്മിൽ നടന്ന മത്സരത്തിന് ഇടയിൽ വച്ച് ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്ത്യൻ എറിക്സൺ ഹൃദയസ്തംഭനംമൂലം കളിക്കളത്തിൽ കുഴഞ്ഞു വീണിരുന്നു. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഉള്ളിൽ ഇത് ആശങ്ക വളർത്തിയിരുന്നു.

എന്നാൽ സഹതാരങ്ങളുടെ സമയോചിതമായ ഇടപെടലിൽ കൂടി അദ്ദേഹത്തിൻറെ ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. യുവേഫ നിർത്തിവെച്ചു എന്ന് പ്രഖ്യാപിച്ച മത്സരം അൽപ്പം കഴിഞ്ഞു വീണ്ടും തുടങ്ങിയത് ഏറെ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.

എന്നാലിപ്പോൾ അത് മറ്റൊരു വിവാദത്തിന് കാരണമായിരിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട സഹ താരത്തിന്റെ ജീവന്റെ കാര്യം ആശങ്കയിൽ കിടക്കുമ്പോൾ മത്സരത്തിന് ഡെൻമാർക്കിന്റെ താരങ്ങൾ മത്സരത്തിന് മാനസികമായി ഒരുക്കമല്ലായിരുന്നു. എന്നാൽ ക്രിസ്ത്യൻ എറിക്സൺ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ഡെന്മാർക്ക് താരങ്ങൾക്ക് മത്സരം കളിക്കേണ്ടി വന്നിരുന്നു

ഇപ്പോൾ കായിക ലോകത്തിനെ പിടിച്ചു കുലുക്കിക്കൊണ്ട് ഡെന്മാർക്ക് ടീമിന്റെ ഗോൾകീപ്പർ കാസ്പറിന്റെ പിതാവായ പീറ്റർ ഷ്മൈക്കളിന്റെ വെളിപ്പെടുത്തൽ യുവേഫയെ കുടുക്കിയിരിക്കുയാണ്. യുവേഫ താരങ്ങളെ കൊണ്ട് നിർബന്ധിച്ച് കളിപ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തൽ.

നിശ്ചിതസമയത്തിനുള്ളിൽ ഫിൻലൻഡ് എതിരായ മത്സരത്തിന്റെ ബാക്കി ഭാഗം കൂടി കളിച്ചു തീർത്തില്ലെങ്കിൽ ഡെൻമാർക്ക് ടീം ഏകപക്ഷീയമായ മൂന്ന് ഗോളിന് ഫിൻലാൻഡ് നോട് പരാജയപ്പെട്ടു എന്ന് പ്രഖ്യാപിക്കുമെന്ന് ആയിരുന്നു യുവേഫയുടെ ഭീഷണി എന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ ഭീഷണിക്കു വഴങ്ങിയാണ് മാനസികമായി മത്സരത്തിന് തയ്യാറല്ലായിരുന്നു കൂടി ഡെന്മാർക്ക് താരങ്ങൾക്ക് മത്സരത്തിൽ കളിക്കേണ്ടി വന്നത് എന്ന് അദ്ദേഹം പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടതിനാൽ മത്സരത്തിൽ അവർ ഏകപക്ഷീയമായ ഒരു ഗോളിന് ദുർബലരായ ഫിൻലാന്റിനോട് പരാജയപ്പെട്ടിരുന്നു.

മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടുവാനായി ഡെന്മാർക്ക് താരങ്ങൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം സ്വീകരിച്ചിരുന്നു മത്സരശേഷം. ഏതായാലും യുവേഫക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്.

WWEയുടെ മൗണ്ട് റാഷ്മോർ താരങ്ങൾ

ഏകദിന ക്രിക്കറ്റിലെ ഫിനിഷിങ് റെക്കോഡിലും രോഹിത് സച്ചിന്റെ പിൻഗാമി തന്നെ …