ഇന്ത്യൻ ക്രിക്കറ്റ് ഒന്നിലധികം മികച്ച ഫിനിഷർ മാർക്ക് ജന്മം നൽകിയിട്ടുണ്ട് എന്നാല് അപരാജിതരായ ഫിനിഷർന്മാർ എന്ന് എടുത്തു പറയുവാൻ കഴിയുകയാണെങ്കിൽ കേവലം അഞ്ചു പേർ മാത്രമേ അങ്ങനെ ഉള്ളൂ.
ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ അഞ്ച് താരങ്ങൾ മാത്രമേ പുറത്താകാതെ നിന്ന കളികളിൽ എല്ലാം ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിട്ടുള്ളൂ. അവസാനം വരെ അവർ ക്രീസിൽ നിന്ന് മത്സരങ്ങളിലെല്ലാം ഇന്ത്യ പിന്തുടർന്ന് വിജയം നേടിയിട്ടുണ്ട്.
ആദ്യ രണ്ടു താരങ്ങൾ സുരേഷ് റെയ്നയും യുവരാജ് സിങും ആണ്. 28 ചേസിങ് മത്സരങ്ങളിൽ സുരേഷ് റെയ്ന കളികളിൽ ഇന്ത്യയ്ക്കായി പുറത്താകാതെ നിന്നിട്ടുണ്ട് അതിൽ 27 മത്സരങ്ങളിൽ വിജയം നേടി, അതിലൊരു മത്സരത്തിന് മാത്രം ഫലം ഇല്ലായിരുന്നു. യുവരാജ് സിങ് 27 കളികളിൽ ഇന്ത്യയ്ക്കായി പുറത്താകാതെ നിന്നിട്ടുണ്ട് അതിൽ എല്ലാം വിജയം നേടി.
കണക്കിൽ മധ്യ നിര താരങ്ങൾ മുന്നിൽ നിൽക്കും എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ നിൽക്കുന്ന ടോപ് ഓർഡർ ബാറ്റസ്മാൻമാർ തന്നെയായാണ് മികവിൽ മുന്നിൽ നിക്കുന്നത്.
ഇന്ത്യ എതിരാളികളുടെ സ്‌കോർ പിന്തുടർന്ന 25 മത്സരങ്ങളിൽ സച്ചിൻ പുറത്താകാതെ നിന്നിട്ടുണ്ട്. അദ്ദേഹം പുറത്താകാതെ നിന്ന 24 മത്സരങ്ങളിൽ ഇന്ത്യ വിജയം നേടി അതിലൊരു മത്സരത്തിന് മാത്രം ഫലം ഇല്ലായിരുന്നു.
തൊട്ടുപിന്നിൽ സച്ചിൻറെ പിൻഗാമി എന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ വാഴ്ത്തിപ്പാടുന്ന രോഹിത് ശർമ തന്നെയാണ്. 24 ചേസിങ് മത്സരങ്ങളിൽ രോഹിത് ശർമ ഇന്ത്യയ്ക്കായി പുറത്താകാതെ നിന്നിട്ടുണ്ട് അതിൽ 23 മത്സരങ്ങളിൽ വിജയം നേടി തരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു സച്ചിനെ പോലെ തന്നെ ഒരു മത്സരത്തിന് ഫലമില്ല രോഹിത് ശർമയുടെ കാര്യത്തിലും.
അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ സൗരവ് ഗാംഗുലി ആണ് 15 മത്സരങ്ങളിൽ ഗാംഗുലി പുറത്താകാതെ നിന്നപ്പോൾ 15ലും ഇന്ത്യ വിജയം കണ്ടു.
ഇന്ത്യക്കായി എതിരാളികളുടെ റൺമല പിന്തുടർന്നപ്പോൾ അപരാജിതരായി വിജയം നേടിയ അഞ്ചു താരങ്ങൾ മാത്രമേ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഉള്ളൂ അവർ ഈ അഞ്ചു പേരാണ്, കുറഞ്ഞത് 15 കളികളിൽ എങ്കിലും പുറത്താകാതെ നിന്ന താരങ്ങളെ മാത്രമേ ഈ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ..