in

പകവീട്ടാനാവാതെ അർജന്റീന, ചിലിയുടെ മരണപ്പൂട്ടിൽ കുടുങ്ങി

Messi and Vidal

കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനും ഇടയിൽ തങ്ങളിൽ നിന്നു കോപ്പ അമേരിക്ക കിരീടം കവർന്നെടുത്ത ചിലിയോട് പ്രതികാരം ചെയ്യാൻ ആയിരുന്നു ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഇറങ്ങിയത്.

ലയണൽ മെസ്സിയുടെ മഴവിൽ അഴകുള്ള ഫ്രീകിക്ക് ലൂടെ അർജന്റീന മുന്നിലെത്തിയിട്ട് പോലും ചിലിക്ക് അർജന്റീനയെ മണിച്ചിത്രത്താഴ് ഇട്ടു പൂട്ടുവാൻ കഴിഞ്ഞു. ഇന്നലെ
കൊളംബിയ പഠിപ്പിച്ച ഇക്വഡോർ പഠിച്ച ഫുട്ബോളിൽ അടിസ്ഥാന പാഠം ഇന്നും അർജന്റീന മറന്നു.

കളിയുടെ തുടക്കത്തിൽ തന്നെ അർജന്റീനക്ക് ഗോൾവല ചലിപ്പിക്കുവാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നത് ആയിരുന്നു എന്നാൽ അർജൻറീന താരങ്ങൾ മത്സരിച്ച് അവസരങ്ങൾ പാഴാക്കുന്ന തിടുക്കത്തിൽ ആയിരുന്നു.

ലൗട്ടാരോ മാർട്ടിനെസും നികോളോ ഗോൺസാലസും അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് അർജന്റീന വലിയ വില കൊടുക്കേണ്ടി വന്നു. എന്നാൽ രണ്ടാം പകുതിയിൽ വിദാൽ ചിലിക്കായി നേടിയെടുത്ത പെനാൽറ്റി അർജന്റീന ഗോൾ കീപ്പർ മർട്ടിനെസ് തടുത്തു എങ്കിലും വാർഗാസിന്റെ ഹെഡർ പന്ത് വലയിലേക്ക് തന്നെ എത്തിച്ചുഗോൾ മടക്കി.

പിന്നീട് അഗ്യൂറോയെയും മരിയയും ഇറക്കി അർജന്റീന കോച്ച് സ്‌കലോണി ആക്രമണങ്ങൾക്ക് ശക്തിപ്പെടുത്തുവാൻ
നോക്കിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

മെസ്സി തന്റെ സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കി കൊടുത്തെങ്കിലും ആർക്കും ഗോളിലേക്കു വഴിതിരിച്ചു വിടാൻ ആയില്ല. ഫിനിഷിംഗ് പോരായ്മ പരിഹരിച്ചില്ലെങ്കിൽ ഈ കോപ്പയിൽ അർജൻറീന ഏറെ വിയർക്കേണ്ടി വരും .

ഏകദിന ക്രിക്കറ്റിലെ ഫിനിഷിങ് റെക്കോഡിലും രോഹിത് സച്ചിന്റെ പിൻഗാമി തന്നെ …

ലെവൻഡോസ്‌കിയുടെ പോളണ്ടിനെ മലർത്തിയടിച്ച സ്ലൊവാക്യൻ വീരഗാഥ