പന്ത് കൈവശം വച്ചിട്ട് കാര്യമില്ല ജയിക്കണമെങ്കിൽ ഗോളടിച്ചേ തീരൂ എന്ന് കൊളംബിയ പഠിപ്പിച്ചു. ഇക്വഡോർ കളിയിൽ ആധിപത്യം പുലർത്തി എങ്കിലും വിജയം കൊളംബിയ അവരുടെ പേരിൽ കുറിച്ചു.
കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ കൊളംബിയക്ക് കണ്ണു തുറപ്പിക്കുന്ന വിജയം. ഷോട്ടുകളിലും പാന്തടക്കത്തിലും ഇക്വഡോർ മുന്നിൽ നിന്നിട്ടും ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡിൽ കൊളംബിയൻ പോരാളികൾ കളി അവരുടെ വരുതിയിലാക്കി.
59 ശതമാനം ബോൾ പൊസഷൻ ഇക്വഡോറിന് ഉണ്ടായിരുന്നു. 8 ഷോട്ടുകൾ അവർ ഉതിർത്തപ്പോൾ വിജയികളായ കൊളംബിയ 5 ഷോട്ടുകൾ ആണ് അടിച്ചത്. പക്ഷെ വിജയം അവർക്കൊപ്പം ആയിരുന്നു. 42ആം മിനിട്ടിൽ കാർഡോണ ആയിരുന്നു അവർക്കായി വിജയ ഗോൾ നേടിയത്.
പാസുകളുടെ എണ്ണത്തിലും പാസിംഗ് ആക്കുറസിയിലും എല്ലാം മുന്നിൽ നിന്നത് ഇക്വഡോർ ആയിരുന്നു. കൊളംബിയ ഒരു കോർണർ മാത്രം വിജയിച്ചപ്പോൾ 9 കോർണർ കിക്കുകൾ ആയിരുന്നു ഇക്വഡോർ നേടിയത്.അത്രക്ക് ആധിപത്യം കളിക്കളത്തിൽ അവർ പ്രകടിപ്പിച്ചു
പക്ഷേ ഇത് ഫുട്ബാൾ ആണ് ഇവിടെ ഗോൾ അടിക്കുന്നവർക്ക് മാത്രമേ വിജയിക്കാനാകൂ. വീണു കിട്ടിയ അവസരത്തിൽ ആ ജോലി കൊളംബിയ ഭംഗിയായി ചെയ്തു. വിലപ്പെട്ട വിജയം അതിലൂടെ അവർ നേടിയപ്പോൾ നിരാശയോടെ കണ്ണീർ വാർക്കാൻ ആയിരുന്നു ഇക്വഡോറിന്റെ വിധി.