in

ഇടനെഞ്ചിൽ എരിയുന്ന നോവിന്റെ കനലുമായി കോപ്പയിൽ അർജന്റീന ഇന്നിറങ്ങുന്നു

Messi copa america

ഇടനെഞ്ചിൽ എരിയുന്ന നോവിന്റെ കനലുമായി കോപ്പയിൽ അർജന്റീന ഇന്നിറങ്ങുന്നു.കാണാം നമുക്ക് അർജൻറീനയുടെ സിംഹഗർജനങ്ങൾ ഇനി കോപ്പ അമേരിക്കയിൽ.

കോപ്പ അമേരിക്ക എന്ന് കേൾക്കുമ്പോൾ ഏതൊരു അർജൻറീന ആരാധകനും ഒരല്പം കണ്ണീരോടെ അല്ലാതെ കഴിഞ്ഞകാല പ്രകടങ്ങൾ ഓർത്തെടുക്കാനാകില്ല. ഇന്ന് അർജന്റീനാ ഈ പാഠം പഠിച്ചില്ല എങ്കിൽ അനുഭവിക്കേണ്ടി വരും. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ രണ്ടു തവണ ചിലിയോട് പരാജയപ്പെട്ടു കലാശപ്പോരിൽ അടിയറവുവെച്ച കിരീടം ഇത്തവണയെങ്കിലും ബ്രസീലിൻറെ മണ്ണിൽ നിന്നും അർജൻറീനയിൽ എത്തിക്കാൻ അരയും തലയും മുറുക്കി ആയിരിക്കും ആരാധകരുടെ സ്വന്തം മിശിഹയുടെയും കൂട്ടാളികളുടെയും ശ്രമം.

ലോക ക്ലബ് ഫുട്ബോളിൽ എല്ലാം നേടിയിട്ടും സ്വന്തം രാജ്യത്തിനായി ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ല എന്ന വിമർശന ശരങ്ങൾ ഇത്തവണയെങ്കിലും മെസ്സിക്ക് മറികടന്നേ മതിയാകു

രണ്ടുതവണ ചിലിയോട് അതിദാരുണമായി
ഫൈനലിൽ പരാജയപ്പെട്ടപ്പോൾ തകർന്നുവീണത് ഫുട്‍ബോൾ ഇടനേഞ്ചോട് ചേർത്ത ഒരു ജനതയുടെ പ്രതീക്ഷകൾ മുഴുവനായിയിരുന്നു. കലാശക്കൊട്ടിലെ അവസാന വിസിൽ മുഴങ്ങുമ്പോൾ തങ്ങളുടെ മിശിഹ ഫുട്ബോൾ മൈതാനത്തിനു വിതുമ്പുന്ന ദൃശ്യം ഏതൊരു ഫുട്ബോൾ ആരാധകന്റെയും ഇട നെഞ്ച് പിളർത്തുന്ന കാഴ്ച ആയിരുന്നു.

എന്നും ഇടം കാലുകൊണ്ട് വിസ്മയം തീർക്കുന്ന തങ്ങളുടെ സ്വന്തം മിശിഹ ക്കു വേണ്ടി ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും നേടാനില്ലെന്ന ദൃഢപ്രതിജ്ഞ എടുത്താണ് Scaloni തങ്ങളുടെ ഡ്രീം ടീമിനെ നെയ്തെടുതിരിക്കുന്നത്

അക്രമണങ്ങ്ങളും പ്രതിരോധവും ഒരു പോലെ സമ്മേളിക്കുന്ന ശക്തമായ ടീമാണ് അർജൻറീന ഇത്തവണ ബ്രസീലിലേക്ക് കോപ്പ അമേരിക്ക മാമാങ്കത്തിന് അയക്കുന്നത്

യൂറോപ്പിലെ പ്രഗൽഭ ടീമുകളിൽ പന്തുതട്ടി കരുത്തു തെളിയിച്ചിട്ടുള്ള ഒരുപിടി താരങ്ങളാണ് ഇത്തവണ അർജൻന്റീനയൻ കോപ്പ അമേരിക്ക സ്ക്വാഡിൽ ഇടംപിടിച്ചിരിക്കുന്നത്

ഗോൾവല കാക്കാൻ വിശ്വസ്തനായ കാവൽ ഭടൻ എമിലിയാനോ മാര്ടിനെസ്,ഫ്രാങ്കോ അർമാനി
പ്രതിരോധ കോട്ട കെട്ടാൻ നിക്കൊളാസ് ഓട്ടമെന്റി,ടാഗ്‌ലൈആഫിക്കോ,ലൂക്കാസ് മാർട്ടിനെസ്
മധ്യ നിരയിൽ കളിമെനയാൻ ലിയനാർഡോ പരേഡസ് ,റോഡ്രിഗോ ഡി പോൾ,ലോ സെൽസോ,നിക്കൊളാസ് ഗോൺസാലസ്

ആക്രമങ്ങൾക്ക് മൂർച്ച കൂട്ടാൻ Lautaro Martinez,എയ്ഞ്ചൽ ഡി മരിയ ,മൗറോ ഇക്കാഡി,പൗളോ ഡിബാല
സെർജിയോ അഗ്യൂറോ, ഏയ്ജൽ കൊറിയ. ഇവരുടെ കൂട്ടത്തിൽ ഫുട്ബോൾ പ്രേമികളുടെ സ്വന്തം മിശിഹയും കൂടിച്ചേരുമ്പോൾ ഏതൊരു
പ്രതിരോധ നിരയും ഒന്ന്‌ ഭയപ്പാടോടെ അല്ലാതെ ആൽബി സെലസ്റ്റകളോട് ഏറ്റു മുട്ടാൻ ആകില്ല.

കാൽപ്പന്തുകളിയുടെ സുന്ദരമായ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചാണ് അർജൻറീന പന്തു തട്ടാൻ ഇറങുന്നത്‌

മറഡോണയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും ഹെർണൻ ക്രെസ്പോയും റിക്യുൽമിയും പന്ത് തട്ടിയപ്പോൾ കാൽപ്പന്തു കളിയുടെ കവിതയാണ് പുൽ മൈതാനങ്ങളിൽ രചിക്കപ്പെട്ടത്. മറഡോണ വീര ഇതിഹാസം രചിക്കപ്പെട്ടപ്പോൾ മറ്റുപലരും കിരീട വഴിയിൽ കാലിടറി.

കിരീടത്തിൽ കുറച്ചൊന്നു നേടാനില്ല എന്ന ഉത്തമ ബോധ്യം ഓരോ അർജൻറീന കളിക്കാരന്റെ ഉള്ളിലും
കുത്തിവച്ചാണ് Scaloni തങ്ങളുടെ പരിശീലനക്കളരി ആരംഭിച്ചിരിക്കുന്നത്

തൻറെ ജനതയ്ക്ക് രണ്ട് ദശാബ്ദങ്ങളായി കിരീടം ഇല്ലാതിരുന്ന ഇരുണ്ട കാലഘട്ടത്തിന്റെ അടഞ്ഞ അദ്ധ്യായം മലർക്കെ തുറക്കാനാണ് മെസ്സിയും സ്‌കലോണിയും അഗ്യൂറോയും ഇത്തവണ ശ്രമിക്കുക.

ഒരുപക്ഷേ ഇത് മെസ്സിയുടെ അവസാന കോപ്പ അമേരിക്ക ടൂർണ്ണമെൻറ് ആകും,2015 കോപ്പ അമേരിക്കയിലും 2016 കോപ്പ അമേരിക്കയിലും ചിലിയുടെ മുന്നിലും 2014 വേൾഡ് കപ്പിൽ ചിരവൈരികളായ ജർമനിക്ക് മുന്നിലും അടിയറവു വച്ച് കിരീടം കൈവിട്ടതിന്റെ പ്രതികാരം ചെയ്തു തങ്ങളുടെ ഭൂതകാല പ്രതാപo ഒരുവട്ടം കൂടിലോകത്തെ കാണിച്ചു കൊടുക്കേണ്ടത് മെസ്സിക്കും സംഘത്തിനും അനിവാര്യമാണ്.

രാജ്യത്തിനുവേണ്ടി കോപ്പ അമേരിക്കയുടെ കനക കിരീടത്തിൽ മുത്തമിട്ടു പുതു ചരിത്രമെഴുതാൻ മെസ്സിക്കും സംഘത്തിനും പെലെയും ഗരീഞ്ചയും റൊമാരിയോയും റൊണാൾഡോയും രിവാൾഡോയും റൊണാൾഡീഞ്ഞോയും കക്കയും പന്ത് തട്ടിയ ഫുട്‍ബോളിന്റെ ഈറ്റില്ലമായ കാനറികളുടെ വളക്കൂറുള്ള മണ്ണ് തുണയാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

തൻറെ ഇടം കാലിൽ മാന്ത്രികത ഒരിക്കൽകൂടി ലോക കായികപ്രേമികൾക്ക് മുമ്പിൽ കാണിച്ചുകൊടുത്തു
തങ്ങൾക്ക് അന്യംനിന്നുപോയ രാജ്യാന്തര കിരീടം
തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ മിശിഹായുടെ പുത്രന്മാർക്ക് കഴിയട്ടെ

അർജൻറീന ഫുട്ബോളിന്റെ പുതു യുഗപിറവി ബ്രസീലിൻറെ മണ്ണിൽ പൊട്ടി വിടരുന്ന മുഹൂർത്തത്തിന് നമുക്കേവർക്കും കാതോർക്കാം കാത്തിരിക്കാം

വാമോസ് അർജൻറീന
വാമോസ് ആൽബി സെലസ്റ്റ

കോപ്പയിലെ രണ്ടാം മത്സരഫലം എല്ലാ ടീമുകൾക്കും ഒരു പാഠമാണ്

യൂറോയിൽ തിളങ്ങിയ താരങ്ങളുടെ പിന്നാലെ സൂപ്പർ ക്ലബ്ബുകൾ, സർപ്രൈസ് നീക്കം ബാഴ്‌സലോണയുടേത്