in

മെസ്സിക്ക് അമ്പരപ്പിക്കുന്ന മാറ്റണമെന്ന് സഹതാരം റോഡ്രിഗോ പോൾ

Lionel Messi and Rodrigo de Paul

കോപ്പ അമേരിക്ക എന്ന് കേൾക്കുമ്പോൾ ഏതൊരു അർജൻറീന ആരാധകനും ഒരല്പം കണ്ണീരോടെ അല്ലാതെ കഴിഞ്ഞകാല പ്രകടങ്ങൾ ഓർത്തെടുക്കാനാകില്ല. ക്ലബ് ഫുട്ബോളിൽ എല്ലാം നേടിയിട്ടും സ്വന്തം രാജ്യത്തിനായി ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ല എന്ന വിമർശന ശരങ്ങൾ ഇത്തവണയെങ്കിലും മെസ്സിക്ക് മറികടന്നേ മതിയാകുകയുള്ളൂ.

രണ്ടുതവണ ചിലിയോട് അതിദാരുണമായി
ഫൈനലിൽ പരാജയപ്പെട്ടപ്പോൾ തകർന്നുവീണത് ഫുട്‍ബോൾ ഇടനേഞ്ചോട് ചേർത്ത ഒരു ജനതയുടെ പ്രതീക്ഷകൾ മുഴുവനായിയിരുന്നു. കലാശക്കൊട്ടിലെ അവസാന വിസിൽ മുഴങ്ങുമ്പോൾ തങ്ങളുടെ മിശിഹ ഫുട്ബോൾ മൈതാനത്തിനു വിതുമ്പുന്ന ദൃശ്യം ഏതൊരു ഫുട്ബോൾ ആരാധകന്റെയും ഇട നെഞ്ച് പിളർത്തുന്ന കാഴ്ച ആയിരുന്നു.

മെസ്സിക്ക് നേരെ എല്ലാവരും ഒന്നിച്ചു ഉയർത്തി വിട്ടിരുന്ന ആക്ഷേപം വലിയ വേദികളിൽ പ്രതീക്ഷകൾ മുഴവൻ തന്റെ ഇടത് കാലിലേക്ക് ആകുമ്പോൾ മെസ്സിക്ക് കാലിടറുന്നു എന്നത് ആയിരുന്നു. അതിൽ ഒരു പരിധി വരെ സത്യം ഇല്ലാതെയും ഇല്ല. അതു കൊണ്ട് തന്നെ ആയിരുന്നു. മെസ്സിക്ക് ഒരു വികാര വിക്ഷേപത്തിന്റെ പേരിൽ വിരമിക്കേണ്ടി വന്നത് വരെ.

സമ്മർദ്ദത്താൽ വലിഞ്ഞു മുറുകിയ മുഖം ഓരോ അർജന്റീന ആരാധകർക്കും പേടി സ്വപ്‍നം തന്നെ ആണ്. മെസ്സിയുടെ ഇടങ്കാൽ സമ്മർദ്ദത്താൽ പിഴച്ചു പോകുമോ എന്ന ഭയം അവരുടെ ഉള്ളിൽ ഉണ്ട്. എന്നാൽ രണ്ടാം വരവിൽ മെസ്സിക്ക് അമ്പരപ്പിക്കുന്ന മാറ്റം ആണ് സംഭവിച്ചത് എന്നാണ് സഹ താരം റോഡ്രിഗോ പോൾ പറയുന്നത്.

ഇത്തവണ മെസ്സിക്ക് ഒരു ടെന്ഷനും മെസ്സിയിൽ കാണാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല കഴിഞ്ഞ മത്സരത്തിലേ മോശം പ്രകടനത്തിന്റെ പേരിലും മെസ്സിക്ക് യാതൊരു ആശങ്കയുമില്ല.

ഒന്നിച്ചു കളിച്ചിട്ടു ഒരു വർഷത്തിന് മേലേ ആയി അതിന്റെ ഒരു പ്രശ്നം ആണെന്ന് പറഞ്ഞു ടീമിനെ മൊത്തത്തിൽ ഉത്തേജിപ്പിക്കുകയാണ് മെസ്സി.

മുഴുവൻ സമയവും പാട്ടും കാർഡ് കളിയുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന മെസ്സി തന്നെ അമ്പരപ്പിക്കുകയാണ് എന്നും ഇത് പഴയ മെസ്സി അല്ലെന്നും മെസ്സിയുടെ രണ്ടാം വേർഷൻ ആണെന്നും ആണ് റോഡ്രിഗോ ഡി പോൾ പറയുന്നത്. ടെൻഷൻ ഇല്ലാത്ത മെസ്സി ഇത്തവണ കോപ്പയിൽ തകർത്തു കളിക്കുമെന്നു തന്നെയാണ് ആരാധകരും പ്രതീക്ഷ വയ്ക്കുന്നത്.

ഛേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച ഗോളുകൾ ഒരുമിച്ചു ചേർത്ത് ഛേത്രിക്കുള്ള സമ്മാനം

ലോക ഫുട്‌ബോളിലെ വെറുക്കപ്പെട്ട രാജകുമാരന്റെ കരളലിയിക്കുന്ന കഥ