in

ലെവൻഡോസ്‌കിയുടെ പോളണ്ടിനെ മലർത്തിയടിച്ച സ്ലൊവാക്യൻ വീരഗാഥ

Lewandowski and Milan Skriniar Euro 2020

സ്ലോവാക്കിയ യുടെ പ്രതിരോധ കരുത്തറിഞ്ഞ പോളണ്ടിന് നിരുപാധികം കീഴടങ്ങാനായിരുന്നു വിധി. ലെവൻഡോസ്‌കി എന്ന പോളിഷ് സൂപ്പർ സ്റ്റാറിന് പന്ത് എത്തിക്കാതെ തടഞ്ഞു നിർത്തിയ സ്ലോവാക്കിയൻ പ്രതിരോധ നിര പോളിഷ് മുന്നേറ്റങ്ങളെ സമർഥമായി മധ്യ നിരയിൽ വച്ച് തന്നെ തകർത്തെറിഞ്ഞിരുന്നു.

മിലൻ സ്‌ക്രീനിയർ, ലബോമിർ സട്ക എന്നീ സ്ലോവാക്കിയൻ സെന്റർ ബാക്കുകൾ നടത്തിയ പ്രകടനം എടുത്തു പറയേണ്ടതാണ്, പോളിഷ് മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും പന്ത് കൃത്യമായി മധ്യ നിരയിലെത്തിക്കുന്നതിലുo അവരുടെ ഇടപെടൽ നിർണായകമായിരുന്നു.

ഇടതു വിങ്ങു കേന്ദ്രീകരിച്ചു മുന്നേറിയ പോളിഷ് മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുത്തു നിർത്തുന്നതിൽ വിജയിച്ചതാണ് സ്ലോവാക്കിയൻ വിജയ ഭേരിയിൽ നിർണായകമായത്.

18ആo മിനുട്ടിൽ മികച്ച ഡ്രിബ്ബിളിങിലൂടെ ലെഫ്‌റ് വിങ്ങിലൂടെ പോളിഷ് പ്രതിരോധനിരയെ വെട്ടി അകറ്റി മുന്നേറിയ റോബർട്ട് മാക് തൊടുത്ത പോളിഷ് ഗോളി ചെസ്‌നിയുടെ ദേഹത്തു തട്ടി വലകയറുമ്പോൾ സ്ലോവാക്കിയൻ ആരാധകർ ആവേശഭരിതരായിരുന്നു.

46ആo മിനുട്ടിൽ ലിനെറ്റിയിലൂടെ പോളണ്ട് ഒപ്പമെത്തിയെങ്കിലും ആർത്തിരമ്പുന്ന സ്ലോവാക്കിയൻ ആരാധകർക്ക് വിജയത്തിൽ കുറഞ്ഞതൊന്നും നൽകാൻ സ്ലോവാക്കിയൻ നീലപ്പട ഒരുക്കമല്ലായിരുന്നു. ഒടുവിൽ ഹാംഷിക് എടുത്ത കോർണർ കിക്ക് മികച്ച ഫിനിഷിംഗിലൂടെ പോളണ്ട് ഹൃദയം തകർത്തു വല കുലുക്കി, സ്‌ക്രീനിയർ അർഹിച്ച വിജയവും വിലയേറിയ മൂന്നു പോയിന്റും സ്ലോവാക്കിയക്ക് സമ്മാനിച്ചു.

പകവീട്ടാനാവാതെ അർജന്റീന, ചിലിയുടെ മരണപ്പൂട്ടിൽ കുടുങ്ങി

ഫിനിഷിങ്ങിലെ പോരായ്മ കരിനിഴൽ വീഴ്ത്തിയപ്പോൾ സ്വീഡനെതിരെ സമനില