ഫിനിഷിങ്ങിലെ പോരായ്മ കരിനിഴൽ വീഴ്ത്തിയപ്പോൾ സ്വീഡനെതിരെ സമനില ഫിനിഷിങ്ങിലെ പോരായ്മ കരിനിഴൽ വീഴ്ത്തിയപ്പോൾ സ്വീഡനെതിരെ സമനില ഗോൾ രഹിത വഴങ്ങി സ്പെയിൻ.
സൗഹൃദ മത്സരങ്ങളിൽ നിന്നും വ്യത്യസ്‍തമായി പെഡ്രി,റോഡ്രി,ഡാനി ഓൾമോ എന്നിവരെ മുന്നേറ്റ നിരയിലിറക്കിയ സ്പെയിൻ കോച് ലൂയിസ് എൻറിക്‌യുടെ തന്ത്രങ്ങൾ ആദ്യ പകുതി മുതൽ ഫല വത്താകുന്ന കാഴ്ചയാണ് കാണാനായത്. മുഴുവൻ സമയവും പന്ത് വരുതിയിലാക്കി കളിച്ച സ്പെയിൻ സ്വീഡൻ ഗോൾവല ലക്ഷ്യമാക്കി 17ഓളം ഷോട്ടുകൾ ഉതിർത്തെങ്കിലും, റോബിൻ ഓൾസെൻ എന്ന എവെർട്ടൻ ഗോളിയെ മറികടക്കാൻ ആയില്ല.
പലപ്പോഴും അൽവാരോ മൊറട്ടോയുടെ ഫിനിഷിങ് പിഴവുകളാണ് സ്പെയിനിനു വിനയായത്. ഗോളെന്നുറച്ച പല ഷോട്ടുകളും സ്വീഡൻ ഗോളി ഓൾസെൻ നെ മറികടക്കാൻ ആയില്ല ക്ലോസ് റേഞ്ച് ഷോട്ട്പോലും തടുത്തിട്ട് ഓൾസെൻ സ്പെയിൻ മുന്നേറ്റത്തിന് ഒരു പഴുതു പോലും നൽകിയില്ല.
ജറാഡ് മൊറേനോ, തിയാഗോ അൽക്കാന്ദ്ര, പാബ്ലോ സറബിയ വന്നിവരെ രണ്ടാം പകുതിയിൽ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ സ്പെയിനിനു സാധിച്ചില്ല.അവസാന വിസിൽ മുഴങ്ങിയപ്പോൾ മൽസരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.