ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ നേരിടുന്ന ന്യൂസിലൻഡ് ടീമിന്റെ ഭാഗമായേക്കാവുന്ന താരമാണ് ടോം ലാതം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ന്യൂസിലാൻഡ് പുറത്തെടുത്തത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നെപ്പറ്റി വളരെ വലിയ വീരവാദങ്ങളൊന്നും മുഴക്കാൻ ടോം നിൽക്കുന്നില്ല. ഇന്ത്യയെ പുകഴ്ത്തി സംസാരിക്കാനും ടോം ലാതം റെഡിയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ്നെ പറ്റിയുള്ള ടോം ലാതത്തിൻറെ പ്രതീക്ഷകൾ ഇങ്ങനെയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവർക്ക് മികച്ച ഒരു ബോളിങ് യൂണിറ്റ് ഉണ്ട്, കൂടാതെ മികച്ച ഒരു പിടി ബാറ്റ്സ്മാന്മാർ ഉണ്ട്. അവർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ മികവ് തെളിയിച്ചവരും കൂടിയാണ്.
എന്നാൽ ഞങ്ങളെ കൊണ്ട് ആകും വിധം അവരെ തോൽപ്പിക്കുവാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യും എന്നായിരുന്നു ന്യൂസിലാൻഡ് താരത്തെ വാക്കുകൾ.
നേരത്തെ ഓസ്ട്രേലിയൻ താരം ടിം പെയിനും ഇന്ത്യൻ ടീമിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാര അമിത ആത്മവിശ്വാസം ഒന്നുമില്ലാതെ യഥാർത്ഥത്തിൽ ഉറച്ചുതന്നെ നിന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പറഞ്ഞത്.