പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയെ എതിരിടുന്ന ന്യൂസിലാൻഡ് അവരുടെ അവസാന അവസാന 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജനായ അജാസ് പട്ടേലാണ് ടീമിലെ ഒരേ ഒരു സ്പിന്നർ.
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ്. ടോം ലാതം, ഡോവൻ കോൺവെ, റോസ് ടൈലർ, ഹെൻട്രി നിക്കോൾസ്, വിൽ യങ് എന്നിവരാണ് ന്യൂസ് മാൻ ടീമിലെ ബാറ്റ്സ്മാൻമാർ.
ടോം ബ്ലണ്ടൽ, ബിജെ വാറ്റ്ലിങ് എന്നിവരാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ ആയി ടീമിൽ ഇടം പിടിച്ചത്. ഓൾറൗണ്ടർ എന്ന ലേബലിൽ ന്യൂസിലാൻഡ് ടീമിൽ ഇടം പിടിച്ച ഒരേയൊരു വ്യക്തി കോളിംഗ് ഗ്രാൻഡ്ഹോം ആണ്.
ബോളിങ് വിഭാഗത്തിലേക്ക് നോക്കുകയാണെങ്കിൽ അജാസ് പട്ടേൽ ആണ് ടീമിലെ ഒരു സ്പിന്നർ കെയിൽ ജയിമീസൺ, ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെൻട്രി, ടിം സൗത്തി, നീൽ വാങ്ങർ എന്നിവരാണ് ടീമിലെ പേസ് ബോളർമാർ. ഇന്ത്യയ്ക്കെതിരെ വളരെ ശക്തമായ ഒരു ടീമിനെ തന്നെയാണ് ന്യൂസിലാന്റ് ഇന്ത്യക്കെതിരെ അണിനിരത്തുന്നത്.
എന്തായാലും ഈ ടീമിനെതിരെ സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പരാജയത്തിന്റെ കയ്പ്പ്നീർ കുടിക്കേണ്ടി വരും എന്നത് ഉറപ്പാണ്. ഇംഗ്ലണ്ടിനെ തകർത്തതോടെ മാരക ഫോമിൽ ആണ് ഈ ന്യൂസിലാൻഡ് ടീം എന്നത് എടുത്തു പറയേണ്ട ഒരു ഘടകം കൂടിയാണ്.