ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ആരാധകർ ഏറേ നാളായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ തീരുമാനം ഒടുവിൽ ബി സി സി ഐ പ്രസിഡന്റ് ആയ സൗരവ് ഗാംഗുലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീലങ്ക യിലേക്കുള്ള ഇന്ത്യൻ പര്യടനത്തിന് പോകുന്ന ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിനെ നിയമിച്ചു
ഏറെനാളായി ഇന്ത്യൻ ക്രിക്കറ്റിൽ മുഴങ്ങിക്കേൾക്കുന്ന ഒരു ആവശ്യമായിരുന്നു രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലകനായി നിയമിക്കുക എന്നത്. ഇന്ത്യയുടെ ജൂനിയർ ലെവൽ ടീമുകളെ വളരെ വലിയ വിജയങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ നായകൻ കൂടിയാണ് രാഹുൽ ദ്രാവിഡ്.
കുപ്പയിലെ മാണിക്യങ്ങളെപ്പോലെഒളിഞ്ഞുകിടക്കുന്ന റഫ് ഡയമണ്ട് താരങ്ങളെ മിനുക്കിയെടുത്ത വജ്രം പോലെ തിളക്കമുള്ളതാക്കാൻ വളരെ ശേഷിയുള്ള താരം കൂടിയാണ് രാഹുൽ ദ്രാവിഡ്. രാജസ്ഥാൻ റോയൽസിന് മെന്ററായിരുന്നു സമയത്ത് അറിയപ്പെടാത്ത നിരവധി താരങ്ങളെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് രാഹുൽ ദ്രാവിഡ് എന്ന് പരിശീലകൻ കൈപിടിച്ചുയർത്തിയിരുന്നു.
ഇന്ത്യൻ ടീമിനെതിരെ നടന്ന കരുത്തുറ്റ ബോളിങ് ആക്രമണങ്ങളെ ഒരു വന്മതിൽ പോലെ തടുത്തു നിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പലപ്പോഴും ജീവശ്വാസം പകർന്നുനൽകിയ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി കാണുക എന്നത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു.
രാഹുൽ ദ്രാവിഡ് ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ പരിശീലകൻ ആകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഈ കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. രാഹുൽ പലപ്പോഴും ടീം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആക്കാൻ താൽപര്യമില്ല എന്ന് പറഞ്ഞതുകൊണ്ട് ആരാധകർക്ക് ഈ കാര്യത്തിൽ ആശങ്ക തന്നെയായിരുന്നു.
എന്നാൽ കുറച്ചു സമയങ്ങൾക്ക് മുൻപ് ബിസിസിഐ പ്രസിഡണ്ട് ഒരു സൗരവ് ഗാംഗുലി ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിരവധി യുവതാരങ്ങളെ ഊട്ടി വളർത്തിയ മാന്ത്രികനായ പരിശീലകൻ കളി പഠിപ്പിക്കുമ്പോൾ ശ്രീലങ്കയിൽ നിന്നും അത്ഭുത വിജയങ്ങളും ആയി അവർക്ക് തിരിച്ചു വരാൻ കഴിയും. ഇനി മരതക ദ്വീപിൽ ഇന്ത്യൻ താരങ്ങളുടെ തേരോട്ടം ആയിരിക്കും എന്നാണ് ആരാധകർ കരുതുന്നത്.