in

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത മപോപ്ലാന്റിക്കിന് മിച്ചം നിന്ന തുക നൽകി വിലക്ക് നീങ്ങും

kerala Blasters 2020 [ISL]

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് കുറച്ചു ദിവസം മുമ്പ്ഫിഫ ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്തിയിരുന്നു. പഴയൊരു സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മതേജ് പോപ്ലാന്റിക് എന്ന വിദേശ താരത്തിന് കൊടുക്കാനുള്ള പ്രതിഫലത്തുക മുഴുവൻ കൊടുത്തിട്ടില്ല എന്ന പരാതിയിന്മേൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് മേൽ ഫിഫ ട്രാൻസ്ഫർ വിലക്കേർപ്പെടുത്തിയത്.

പുതിയ സീസണിലേക്ക് താരങ്ങളെയും പരിശീലകരെയും റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിരുന്ന ബ്ലാസ്റ്റേഴ്സിന് ഈയൊരു ട്രാൻസ്ഫർ ബാൻ ഒരു വളരെ വലിയ തിരിച്ചടിയായിരുന്നു. ട്രാൻസ്ഫർ ബാൻ വന്ന നിമിഷം മുതൽ അത് എടുത്തു മാറ്റുവാൻ വേണ്ടി ഉള്ള നടപടികൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് സ്വീകരിച്ചിരുന്നു.

ഇപ്പോൾ മതേജ് പോപ്ലാന്റികിന് ബ്ലാസ്റ്റേഴ്സ് നൽകുവാനുള്ള തുക മുഴുവൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തിരിച്ചു നൽകിയിരിക്കുന്നു. ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

തനിക്ക് തുക ലഭിച്ചതിന് സ്ഥിതീകരണം നൽകുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പോപ്ലാന്റിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നു ദിവസത്തിനകം അദ്ദേഹം തനിക്ക് പ്രതിഫല തുകയുടെ ബാക്കി നിന്ന് തുക മുഴുവൻ കിട്ടിയതായി കൺഫർമേഷൻ നൽകും.

അതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ മേലുള്ള ട്രാൻസ്ഫർ വിലക്കും തീരുന്നത് ആയിരിക്കും. പുതിയ സീസണിലേക്ക് താരങ്ങളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വളരെ വലിയൊരു ആശ്വാസം ആയിരിക്കും. ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയപ്പോൾ മുതൽ ആശങ്കയിലായിരുന്നു ആരാധകർക്ക് ഇത് വളരെ വലിയൊരു ആശ്വാസ വാർത്തയാണ്.

ഒടുവിൽ ഔദ്യോഗിക തീരുമാനം വന്നു, ആരാധകർ ആവേശത്തിൽ

14 വർഷങ്ങൾക്ക് ശേഷം ധോണിയില്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകർക്ക് ആശങ്കയില്ലാതില്ല