14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ ഐതിഹാസികമായ വിജയങ്ങളിലേക്ക് നയിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണി ഇല്ലാതെ ആദ്യമായി ഒരു ഐസിസി ടൂർണമെൻറ് ഫൈനലിൽ ഇന്ത്യ പാഡ് കെട്ടുന്നു.
2007 ൽ നടന്ന പ്രഥമ 20-20 ലോകകപ്പ് മുതൽ ഇന്ത്യയുടെ എല്ലാ ഐസിസി ടൂർണ്ണമെന്റുകളിലും ഫൈനലുകളിൽ ധോണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുമ്പുള്ള മിക്കവാറും എല്ലാ ഐസിസി ടൂർണ്ണമെന്റുകളിലും ഇന്ത്യയുടെ നായകനായി മഹേന്ദ്ര സിംഗ് ധോണി എന്ന താരം ജ്വലിച്ചു നിന്നിരുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ധോണി ഇല്ലാതെ ഒരു മേജർ ടൂർണമെൻറ് ഫൈനലിലേക്ക് ഇന്ത്യ എത്തുന്നത്. ധോണിയുടെ നായക മികവിൽ ഇന്ത്യയ്ക്ക് ട്വന്റി 20 വേൾഡ് കപ്പ് ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നിവ നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തെ വിരമിച്ചിരുന്നു ധോണി.
ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പേതന്നെ ധോണി കളം വിട്ടതിനാൽ ധോണിക്ക് ഒരു തവണ പോലും ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള യോഗം ഉണ്ടായിട്ടില്ല.
എന്തായാലും ധോണിയില്ലാതെ ഇറങ്ങുന്ന ആദ്യ ICC ടൂർണമെന്റ് ഫൈനൽ എന്ന് നമുക്ക് ഇതിനെ വിളിക്കാം. ധോണിയുടെ സാന്നിധ്യമില്ലാതെ ഒരു മേജർ ഐസിസി കിരീടം ഇന്ത്യയിലേക്ക് വരുമോ എന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ നമുക്കറിയാം ധോണി എന്ന വിശ്വസ്തനായ നായകൻ ഇല്ലാതെ 14 വർഷങ്ങൾക്ക് ശേഷം.
ഒരു മേജർ ഐസിസി ടൂർണമെൻറ് ഫൈനലിൽ ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകർക്ക് അല്പം ആശങ്ക ഇല്ലാതില്ല. വിക്കറ്റിന് പിന്നിൽ ധോണി എന്ന മാന്ത്രികത അവർക്ക് നഷ്ടമായിരിക്കുന്നു .