in

വീണ്ടും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടിക്കുന്നു, അറിയപ്പെടുന്ന ഒരു വിദേശ സഹ പരിശീലകൻ കൂടി വരുന്നു

Patrick Van Kets to KBFC

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് ഇത്തവണ കുറവ് ഒന്നുംതന്നെയില്ല.

കഴിഞ്ഞ സീസണിൽ ഉണ്ടായ നാണക്കേട് മറക്കുവാൻ സ്പോർട്ടിങ് ഡയറക്ടർ കരോലിൻസ് ചില തീരുമാനങ്ങൾ തയ്യറാക്കിയ ശേഷം ആണ് വരുന്ന സീസണിലേക്ക് ഉള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് തന്നെ.

സെർബിയിൽ നിന്നും പുതിയ ഒരു പരിശീലകനെ കൊണ്ടുവന്നതിന് പിന്നാലെ തന്നെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മുഴുവൻ വിദേശ താരങ്ങളേയും സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞു വിട്ടിരുന്നു.

പുതിയ ചില ഇന്ത്യൻ യുവതാരങ്ങളെ ടീമിലേക്ക് എത്തിച്ചതിന് പിന്നാലെ പുതിയൊരു സഹ പരിശീലന കൂടി എത്തിക്കുവാനുള്ള നീക്കത്തിലാണ്ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.

വാസ്ലാന്റ് ബയേണിന്റെ മുൻ സഹ പരിശീലകനായിരുന്ന പാട്രിക് വാൻ കെറ്റ്സിനെ ടീമിൽ എത്തിക്കുവാനാണ് ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കുന്നത് എന്നാണ് ഏറ്റവും പുതുതായി കിട്ടിയ റിപോർട്ട്. എന്നാൽ ഇതുവരെയും ഇതു സംബന്ധിച്ച ഒരു ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല.

ഋഷഭ് പന്ത് മുതൽ മുഷ്ഫിക്വർ റഹിം വരെ മാറി മറിയുന്ന ICC പുരസ്‌കാരം

മാധ്യമ പ്രവർത്തകനെ തല്ലാൻ ഓങ്ങി സിദാൻ, റയലിലെ പ്രശ്നങ്ങളെ പറ്റി ആയിരുന്നു ചോദ്യം