in

ഋഷഭ് പന്ത് മുതൽ മുഷ്ഫിക്വർ റഹിം വരെ മാറി മറിയുന്ന ICC പുരസ്‌കാരം

Rishabh Pant and Mushfiqur Rahim

ഈ വർഷം അഞ്ച് മാസങ്ങൾ പിന്നിട്ടപ്പോഴും പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരങ്ങൾക്ക് മാറ്റങ്ങളൊന്നുമില്ല. ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരങ്ങൾ ഈ വർഷംഅഞ്ചുമാസം വരെ പ്രഖ്യാപിച്ചപ്പോൾ ഒരു തവണ പോലും ആവർത്തനങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല.

ആദ്യമാസമായ ജനുവരിയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ യുവതാരം ഋഷഭ് പന്തായിരുന്നു പുരസ്കാരത്തിന് അർഹനായത്. ഫെബ്രുവരിയിലും പുരസ്കാരം മറ്റൊരു ഇന്ത്യൻ താരത്തിന് തന്നെ കിട്ടി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു പുരസ്കാരം നേടിയത്.

മൂന്നാം മാസത്തിലും ഇന്ത്യൻ താരത്തിന് തന്നെ ആയിരുന്നു അവാർഡ്, മാർച്ചിൽ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനായി രുന്നു അവാർഡ് ലഭിച്ചത്.

എന്നാൽ ഏപ്രിൽ മാസത്തിൽ കഥ മാറി പാകിസ്ഥാൻ താരം ബാബർ അസം പുരസ്കാരം കൈക്കലാക്കി. ഇതാ ഈ മെയ്മാസം ആയതോടുകൂടി ബംഗ്ലാദേശ് താരം മുഷ്ഫിക്വർ റഹിമിന് ആയി അവാർഡ് ലഭിച്ചത്.

ഇന്ത്യക്കാർക്ക് പൊതുവേ അംഗീകരിക്കാൻ മടിയുള്ള ബംഗ്ലാദേശ് താരമാണ് മുഷ്ഫിക്വർ റഹിം. എങ്കിലും വളരെ പ്രതിഭാധനനായ ഒരു
ബാറ്റ്സ്മാനാണ് ഈ ബംഗ്ലാദേശ് താരം.

2021 മെയ് മാസത്തിൽ മൂന്നിന് മുകളിൽ നിന്ന് 237 റൺസ് നേടിയാണ് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം മുഷ്ഫിക്വർ റഹിം കരസ്ഥമാക്കിയത്

WTC മുൻതൂക്കം ന്യൂസിലാന്റിനെന്ന് പൂജാര ആരാധകർ ആശങ്കയിൽ

വീണ്ടും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടിക്കുന്നു, അറിയപ്പെടുന്ന ഒരു വിദേശ സഹ പരിശീലകൻ കൂടി വരുന്നു