in

WTC മുൻതൂക്കം ന്യൂസിലാന്റിനെന്ന് പൂജാര ആരാധകർ ആശങ്കയിൽ

Indian Team WTC Final

WTC ഫൈനലിൽ ഇന്ത്യയെക്കാൾ മുൻതൂക്കം ന്യൂസീലൻഡ് ടീമിന് തന്നെയാണെന്നു ചേതേശ്വർ പൂജാര. ഒരുകാലത്ത് ഇന്ത്യൻ ബാറ്റിങ് നിരയെ വിദേശ ബോളർമാർ കടന്നാക്രമിക്കുന്ന സമയത്ത് ഒരു വന്മതിൽ പോലെ തടയണ തീർക്കുന്നവൻ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ്

എന്നാൽ ദ്രാവിഡ് കളി നിർത്തിയതിനുശേഷം അദ്ദേഹത്തോളം പോകുന്ന ഒരു പ്രതിരോധ നിരക്കാരൻ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ജന്മം എടുത്തിട്ടില്ല, അദേഹത്തിന് പകരം നിക്കാൻ പോലും കരളുറപ്പുള്ള ഒരാൾ ഇനി വരില്ല എന്നായിരുന്നു
എല്ലാവരുടെയും വിശ്വാസം.

എന്നാൽ ആ വിശ്വാസങ്ങളെല്ലാം കടപുഴക്കി കൊണ്ടായിരുന്നു ചേതേശ്വർ പൂജാര എന്ന ബാറ്റ്സ്മാൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് അവതരിക്കുന്നത്.

സൂപ്പർ താര പരിവേഷം ഉള്ള മുൻനിര ബാറ്റ്സ്മാൻമാർ എല്ലാം കടപുഴകി വീഴുമ്പോൾ വലറ്റത്തിനെ ബലി കൊടുക്കാതെ സ്വന്തം ബാറ്റ് കൊണ്ടും ശരീരം കൊണ്ടും എതിർ ടീമിന്റെബോളിംഗ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന ഒരു ഉരുക്കുകോട്ടയായി ചേതേശ്വർ പൂജാര എന്ന ബാറ്റ്സ്മാൻ വളർന്നുവന്നു.

ഏകദിനവും ട്വൻറി 20 യും ടെസ്റ്റ് ക്രിക്കറ്റിനെ ലൈംലൈറ്റിൽ നിന്ന് അകറ്റി നിർത്തുമ്പോഴും ക്രിക്കറ്റ് എന്ന കളിയുടെ അന്തസത്ത ലയിച്ചിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ആണെന്ന് വിശ്വസിക്കുന്ന
യഥാർത്ഥ ക്രിക്കറ്റ് ആരാധകരുടെ
ആരാധനാമൂർത്തി കളിൽ ഒരാളായി പൂജാര ജ്വലിച്ചു നിൽക്കുന്നു.

ഇന്ത്യ പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് കച്ച മുറിക്കുമ്പോഴും ഇന്ത്യൻ പ്രതീക്ഷകൾ എല്ലാം ചെയ്തു പൂജാര എന്ന മതിലിന്റെ ചുമലിൽ തന്നെയാണ്. ജയിക്കുമ്പോൾ ആരും അയാളെ ഓർക്കില്ല, എന്നാൽ തോൽവിയിൽ നിന്നും കൈപിടിച്ചു നടത്തണമെങ്കിൽ പൂജാര തന്നെ വേണം

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നെ പറ്റിയുള്ള ചേതേശ്വർ പൂജാരയുടെ അഭിപ്രായങ്ങൾ അദ്ദേഹം ഇന്ന് ബിസിസിഐക്ക് നൽകിയ
അഭിമുഖത്തിൽ വെളിപ്പെടുത്തി.
ന്യൂസിലാൻഡിന് എന്തുകൊണ്ടും തങ്ങളെക്കാൾ മുൻതൂക്കം ഉണ്ടെന്ന് ചെയ്ത പൂജാര എന്ന സത്യസന്ധൻ സമ്മതിക്കുന്നു അതിൻറെ കാരണം കൂടി അദ്ദേഹം പറയുന്നു.

ഫൈനലിനു തൊട്ടുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ശേഷം ആണ് അവർ ഫൈനലിലേക്ക് കടന്നുവരുന്നത് അപ്പോൾ തങ്ങളെക്കാൾ എന്തുകൊണ്ടും മുൻതൂക്കം ന്യൂസിലൻഡിന് തന്നെയായിരിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും ഓരോ ഇന്ത്യൻ താരങ്ങളും തങ്ങളുടെ നൂറുശതമാനവും ടീമിനായി സമർപ്പിച്ച് വിജയത്തിനായി പരിശ്രമിക്കുമെന്നും പൂജാര കൂട്ടിച്ചേർത്തു

ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന ടെസ്റ്റ് മത്സരങ്ങളിൽ തന്റെ ബാറ്റ് കൊണ്ടും ശരീരം കൊണ്ടും ഒരുപോലെ തടയണ കെട്ടി ഒരു വന്മതിൽ പോലെ തോൽവി തടഞ്ഞുനിർത്തിയ പൂജാര ഇങ്ങനെ പറയുമ്പോൾ ആരാധകർക്ക് ആശ്വാസത്തിന് ഒപ്പം നേരിയ ആശങ്ക കൂടി ഇല്ലാതെ ഇല്ല.

യൂറോയിൽ തിളങ്ങിയ താരങ്ങളുടെ പിന്നാലെ സൂപ്പർ ക്ലബ്ബുകൾ, സർപ്രൈസ് നീക്കം ബാഴ്‌സലോണയുടേത്

ഋഷഭ് പന്ത് മുതൽ മുഷ്ഫിക്വർ റഹിം വരെ മാറി മറിയുന്ന ICC പുരസ്‌കാരം