in ,

LOVELOVE OMGOMG

ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനത്തിൽ കൂടി മലയാളി ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ കുടിയേറിയ ഒരു പറ്റം വിദേശ താരങ്ങൾ കളിച്ചിട്ടുണ്ട് കേരളബ്ലാസ്റ്റേഴ്സിൽ അവരെക്കുറിച്ച്
പലരും മറന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒരിക്കലും മരണമില്ല അവരുടെ ഓർമ്മകൾക്ക്. ആ ഓർമ്മകളിലേക്ക് നിങ്ങളെ ഒരിക്കൽ കൂടി കൈപിടിച്ച് നടത്തുകയാണ് ഇന്ന് മുതൽ ആവേശം ക്ലബ്ബ്.

ഫുട്ബോളിൽ വന്മതിൽ എന്ന് കേൾക്കുമ്പോൾ റാമോസിനെയും പിക്വെയെയും തിയാഗോ സിൽവയെയുമൊക്കെ ഓർമ വന്നിരുന്ന മലയാളികൾക്ക് മുന്നിൽ ISL ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ച ഫ്രഞ്ച് പ്രതിരോധഭടൻ സെഡ്രിക് ഹെങ്ബർത്.

അന്ന് മനസ്സ്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിനെ ചേർത്ത്പിടിച്ച ആരാധകർ കേരള ഫുട്ബോളിൽ പുതിയ ചരിത്രം രചിച്ചുകൊണ്ട് യൂറോപ്യൻ ഫുട്ബോളിലെപോലെ തന്നെ ആവേശോജ്വല വരവേൽപ്പ് തന്നെയാണ് ഓരോ താരത്തിനും നൽകിയത്.

ഫ്രഞ്ച് സൂപ്പർ ക്ലബ് അജാസിയോയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരെ പ്രതിരോധിച്ച അനുഭവസമ്പത്ത് ബ്ലാസ്റ്റേഴ്സിന് വേണ്ടി 100% പുറത്തെടുത്തു അദ്ദേഹം.

ഏതാക്രമണത്തെയും തന്റെ നെഞ്ചുവിരിച്ച് നിന്നു നേരിടാൻ കെൽപുള്ള ഒരു പടനായകൻ ആയിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്. ആരാധകരുടെ ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടൻ.

ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ഹെങ്ബർത് നയിച്ച പ്രതിരോധനിരയായിരുന്നു. ടീമിന് വേണ്ടി 432 പാസ്കൾ പൂർത്തിയാക്കിയ താരം 49 ഇന്റർസെപ്ഷ്നുകളും 101 ക്ലീറൻസ്കളും ഒരു അസിസ്റ്റും സംഭാവന ചെയ്തു ആരാധകമനം കീഴടക്കിയാണ് ടീം വിട്ടത്.

Cedric Hengbart KBFC

പിന്നീട് 2016 ൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സൈൻ ചെയ്തു. ആരോൺ ഹ്യൂസിനൊപ്പം ചേർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ രണ്ടാമതും ISL ഫൈനലിൽ എത്തിചാണ് പടിയിറങ്ങിയത്. രണ്ടാം വരവിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ തന്റെ ആദ്യ ഗോൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 644 പാസ്കൾ പൂർത്തിയാക്കിയ താരം 30 ഇന്റർസെപ്ഷ്നുകളും 71 ക്ലിയറൻസ്കളും മൂന്നു അസിസ്റ്റുകളും സംഭാവന ചെയ്തു.

ശേഷം മാൾട്ടയിലെ മൊസ്റ്റ എഫ്‌സിയിലേക്ക് ചേക്കേറിയ താരം നിലവിൽ ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കീനിന്റെ സഹപരിശീലകൻ ആയി ജോലി ചെയ്യുകയാണ്.

തീ പാറിയ പോരാട്ടത്തിൽ മേരികോം പൊരുതി വീണു , കട്ടക്ക് കട്ടക്ക് നിന്ന കിടിലൻ പോരാട്ടം ആയിരുന്നു

അതാണ് എന്റെ സ്വപ്നം തുറന്ന് പറഞ്ഞ് നെയ്മർ ജൂനിയർ