ആധുനിക കാലത്തെ ബ്രസീലിയൻ ഫുട്ബോളിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് നെയ്മർ ജൂനിയർ. വളരെ ചെറിയ പ്രായത്തിൽതന്നെ പ്രതിഭ വിളംബരം ചെയ്ത താരം കൂടിയാണ് അദ്ദേഹം. ചെറുപ്പത്തിൽ തന്നെ ലോകമെമ്പാടുമുള്ള ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
റയൽ മാഡ്രിഡ് പോലുള്ള വമ്പൻ ക്ലബ്ബുകളുടെ മോഹിപ്പിക്കുന്ന ഓഫറുകൾ തട്ടിത്തെറിപ്പിച്ച ശേഷമാണ് അദ്ദേഹം ബാഴ്സലോണ തെരഞ്ഞെടുത്തത്. എന്നാൽ അവിടെ അദ്ദേഹത്തിന് വിജയങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും പിന്നെ കാത്തിരുന്നത് അത്ര സുഖകരമായ ഓർമ്മകൾ അല്ലായിരുന്നു, അതിനെ തുടർന്ന് അദ്ദേഹം ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമനിയിലേക്ക് പോയി.
ചാമ്പ്യൻസ് ലീഗ് കിരീടമെന്ന വാഗ്ദാനവുമായി പാരീസ് സെൻറ് ജർമനിൽ എത്തിയ താരത്തിന് പക്ഷേ ഇതുവരെയും ഫ്രഞ്ച് ക്ലബിനൊപ്പംചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല.
കൗമാര താരം ആയിരിക്കെ തന്നെ ബ്രസീലിന് ഒളിമ്പിക്സ് ഗോൾഡ് മെഡൽ നേടിക്കൊടുത്ത താരമായ നെയ്മർ ജൂനിയറിന് പക്ഷെ ലോക കപ്പിൽ മുത്തമിടാൻ ഉള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം മണ്ണിൽ അരങ്ങേറിയ ലോകകപ്പിൽ കൊളംബിയൻ താരം സുനിഗയുടെ കടുത്ത ടാക്കിളിൽപ്പെട്ടു നട്ടെല്ല് തകർന്ന് നെയ്മർ ജൂനിയർ വീണത് ബ്രസീലിനെ വളരെ വലിയ ഒരു ദുരന്തത്തിലേക്കാണ് നയിച്ചത്.
- നാലു വർഷമായി തുടരുന്ന നെയ്മറിന്റെ കേസ് ഒടുവിൽ അവസാനിച്ചു
- ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായിരുന്നു ഒറ്റക്ക് പൊരുതി വീണ നെയ്മർ
- ലൈംഗികാതിക്രമ കേസ് നൈക് നെയ്മറുമായുള്ള കരാർ അവസാനിപ്പിച്ചു
തന്റെ സ്വപ്നങ്ങൾ പങ്കുവെക്കുമ്പോൾ നെയ്മർ ജൂനിയർ പ്രഥമ പരിഗണന നൽകുന്നത് തന്റെ രാജ്യത്തിന് ഒരു വിശ്വ കിരീടം നേടിക്കൊടുക്കുക എന്നതിന് തന്നെയാണ്. അതുകൂടാതെ എന്തിനാണോ താൻ പാരീസിലേക്ക് എത്തിയത് ആ ചാംപ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് ക്ലബ്ബിന് നേടിക്കൊടുക്കുകയും ചെയ്യുന്നത് തൻറെ സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
സമാനമായ അഭിപ്രായം തന്നെയാണ് ഫ്രഞ്ച് ക്ലബ്ബിൽ നെയ്മറുടെ സഹ താരമായ എംബപ്പേക്കും പറയുവാനുള്ളത്. നിലവിൽ ലോകകപ്പ് ജേതാവായ താരത്തിന്റെ നിലവിലെ ഏറ്റവും വലിയ സ്വപ്നം ചാമ്പ്യൻസ് ലീഗ് കിരീടമാണ് എന്നിരുന്നാലും തന്റെ രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് കൂടി നേടുവാൻ കഴിഞ്ഞാൽ വളരെ മഹത്തരമായിരിക്കും എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
ഈ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ബ്രസീലിയൻ താരം വളരെ മനോഹരമായി കളിച്ചിട്ട് പോലും നിർഭാഗ്യം കൊണ്ടാണ് ഫൈനലിൽ അർജൻറീന അവരെപരാജയപ്പെടുത്തിയത്. എന്നാൽ യൂറോക്കപ്പിൽ എംബാപ്പെ നിർണായകമായ പെനാൽറ്റി കിക്ക് പാഴാക്കിയതുകൊണ്ടാണ് ഫ്രാൻസ് പുറത്തായത്.