in

ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായിരുന്നു ഒറ്റക്ക് പൊരുതി വീണ നെയ്‌മർ

Neymar-copa-america-final

ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ ആയിരുന്നു ഇന്ന് അർജൻറീനക്കെതിരെ ബ്രസീൽ നിരയിൽ മിന്നിത്തിളങ്ങി കളിച്ച നെയ്മർ ജൂനിയർ. നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ വെറും ഒരു ശരാശരി ടീം മാത്രമാണെന്ന് പണ്ടാരോ പറഞ്ഞതിനെ പലകുറി ശരിവെക്കുന്ന വിധമായിരുന്നു ഇന്നത്തെ ബ്രസീൽ നിരയുടെ പ്രകടനം. എല്ലാവരും നിറംമങ്ങി കളിച്ചപ്പോൾ നെയ്മർ മാത്രം വേറിട്ട് നിന്നു. കാനറികളുടെ വിജയത്തിനായി അവസാനശ്വാസം വരെയും നെയ്മർ ഒറ്റയ്ക്ക് പൊരുതുന്ന കാഴ്ച ഇന്ന് കളി കണ്ട ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത് ആയിരുന്നു.

ലയണൽ മെസ്സിയെ എതിരാളികൾ വട്ടമിട്ട് ആക്രമിക്കും എന്ന് പലരും പലകുറി പറഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ ഇന്ന് നാം അത് കണ്ടില്ല പകരം അർജൻറീനൻ താരങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത് നെയ്മർ ജൂനിയർ എന്ന ബ്രസീലിന് ഡൈനാമിറ്റിനെ ആയിരുന്നു. ഇന്ന് കളി കണ്ട ആർക്കും പറയുവാൻ കഴിയും ഇന്നത്തെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ശരിക്കും അർഹിച്ചത് നെയ്മർ ജൂനിയർ ആയിരുന്നുവെന്ന്. ഈ കോപ്പയിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ചിരിച്ചത് ലയണൽ മെസ്സിയും കൂട്ടരും ആയിരുന്നുവെങ്കിലും ഹൃദയങ്ങളിൽ വിജയിച്ചത് ബ്രസീലിൻറെ നെയ്മർ ജൂനിയർ ആയിരുന്നു.

നെയ്മർ കാണിച്ച ആത്മാർത്ഥത മറ്റാരെങ്കിലും ബ്രസീൽ നിരയിൽ കാണിച്ചിരുന്നെങ്കിൽ ലയണൽ മെസിക്ക് ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം നേടുവാൻ കഴിയില്ലായിരുന്നു. നെയ്‌മർ എത്ര നന്നായി കളിച്ചെന്ന് കളി മുഴുവൻ ആയി കണ്ട എല്ലാ ഫുട്ബോൾ ആർധകർക്കും അറിയാം, സ്റ്റാറ്റസിലൂടെ മാത്രം റിസൾട്ട്‌ അറിയുന്ന അല്ലെങ്കിൽ ഫുട്ബോൾ ആസ്വദിക്കാൻ അറിയാത്ത ചില ഫാൻസ്‌ മാത്രമേ ട്രോളുകൾ പടച്ചിറക്കു,

Neymar-copa-america-final

അർജന്റീനയെ വെല്ലുവിളിച്ചെങ്കിൽ അത് ഇയാൾക്ക് അഹങ്കാരം ഉണ്ടായിട്ടല്ല സ്വന്തം ടീമിലുള്ള കോൺഫിഡൻസും വിശ്വാസവും എതിർ ടീമിനെ മെന്റലി വീക്ക്‌ ആക്കാനും കൂടിയാണ്, വെല്ലുവിളിച്ചെങ്കിൽ അതിനനുസരിച്ചുള്ള കളി നെയ്‌മർ കളിച്ചു ഗോൾ മാത്രം അകന്നു നിന്നത് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം. ഫാനിസം മാറ്റിവെച്ചാൽ എല്ലാവരും അംഗീകരിക്കുന്ന കാര്യം.

നെയ്മറിന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണത് ഒരു ഭീരുവിന്റെ അശ്രുക്കൾ ആയിരുന്നില്ല പകരം മരണംവരെ പൊരുതുന്ന പോരാളിയുടെ കണ്ണിൽ നിന്നും ഉതിർന്നു വീണ രക്തത്തുള്ളികൾ ആയിരുന്നു. കളി തോറ്റത്കൊണ്ട് മാത്രം ഇദ്ദേഹത്തെ ട്രോള്ളുന്നവർ എത്ര നന്നായി കളിച്ചിട്ടും നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം തോറ്റുപോയ അർജന്റീനയുടെ ഫൈനലുകൾ ഓർക്കുക…

ഓരോ വാക്കുകൾക്കും ഒരായിരം ബ്രസീൽ ആരാധകരോട് ആയിരമായിരം കടപ്പാടുകളുണ്ട്

മരക്കാനയിൽ അർജന്റീനൻ വിജയ ഗാഥ, ദൈവ പുത്രന് രാജ കിരീടം

Football is Coming Rome; യൂറോപ്പിന്റെ രാജ കിരീടം റോമിലേക്ക്…