കോപ്പ അമേരിക്കയിലെ സ്വപ്‌നഫൈനലിനു ശേഷം ലോക കായിക പ്രേമികളുടെ കണ്ണും കാതും വെബ്ലിയിലെ പച്ച പുൽ മൈതാനിയിൽ ആയിരുന്നു.
അഞ്ചു പതിറ്റാണ്ടായുള്ള കാത്തിരിപ്പിനു വിരാമമിടാൻ ഇംഗ്ലണ്ടിനാകുമോ അതൊ അസൂറിപ്പടയുടെ അപരാജിത കുതിപ്പ് തുടരുമോ കാൽപ്പന്തു പ്രേമികൾ ആവേശ പരകോടിയിൽ എത്തിയിരുന്നു.
സൗത്ത് ഗേറ്റ് സാക്കക്കു പകരം ട്രിപ്പിയറെ കൊണ്ടു വന്നു 3-4-2-1 ഫോർമേഷനാണ് പരീക്ഷിച്ചത്. മാഞ്ചിനിയുടെ കരുത്തു ഇൻസൈനും ഇമ്മൊബിലും ചിയേസയും അടങ്ങിയ സ്ഫോടനാത്മകമായ മുന്നേറ്റ നിരയും.
ഇറ്റലി മത്സരത്തിലേക്ക് കണ്ണു തുറക്കും മുന്നേ ഇംഗ്ലണ്ട് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ ട്രിപ്പിയർ വലതു വിങ്ങിൽ നിന്നും ഇടതു വിങ്ങിലേക്ക് നൽകിയ പന്തു യൂറോപ്പിലെ തന്നെ മികച്ച ലെഫ്‌റ് വിങ് ബാക്ക് പ്ലയെർ ആയ ലുക് ഷൗ എന്ന ഷൗബെർട്ടോ കാർലോസ് ഡോണര്മ്മക്കു ഹാഫ് ചാന്സ് പോലും നൽകാതെ വലയിലെത്തിച്ചു ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.
ഗോൾ വീണതോടെ കളിയുടെ ഗതി പതുക്കെ ഏറ്റെടുത്ത ഇറ്റലി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച സമനില ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഇൻസൈൻ എടുത്ത ഫ്രീ കിക്കുകൾ ഗോൾ പോസ്റ്റ് ലഷ്യമാക്കി പാഞ്ഞടുത്തുവെങ്കിലും ഓഫ് ടാർഗറ്റ് ആയതു ഇംഗ്ലീഷ് നിരക്ക് ആശ്വാസമായി.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നാം മിനിറ്റിൽ തന്നെ ലഭിച്ച ലീഡ് നില നിർത്തി കൊണ്ട് കിരീട യാത്ര കൂടുതൽ ശോഭനമാക്കി.
67ആo മിനുട്ടിൽ ഇംഗ്ലണ്ട് ഉയർത്തിയ ലീഡ് ബൊനുചിയിലൂടെ നിഷ്പ്രഭമാക്കി ഇറ്റലി സമനില ഗോൾ കണ്ടെത്തി, അസൂറിപ്പടയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. തുടർന്നങ്ങോട്ട് നിരവധി ഗോളവരസരങ്ങൾ സൃഷ്ടിച്ചു മുന്നേറിയ ഇറ്റലിയിൽ നിന്നും വിജയ ഗോൾ മാത്രം അകന്നു നിന്നു.
പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ഇംഗ്ലീഷ് നിരയെ കശാപ്പു ചെയ്യാൻ പലകുറി അസൂറിപ്പട രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലും ആയി ശ്രമിച്ചെങ്കിലും പിക്‌ഫോർഡിനെ മറികടന്ന് ലക്ഷ്യം കണ്ടെത്താൻ ആയില്ല.
എക്സ്ട്രാ ടൈമിന്റെ ഇരുപാഥങ്ങളും ഗോൾ കണ്ടെത്താൻ ഇരു കൂട്ടർക്കും സാധിക്കാത്തതിനാൽ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. പെനാൽറ്റി എടുക്കാൻ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ കളത്തിലിറക്കിയ റാഷ്‌ഫോർഡും ജെയ്ഡൻ സാഞ്ചോയും സൗത്ത് ഗേറ്റിന്റെ തന്ത്രങ്ങൾക്ക് കരുത്താകും എന്ന് കരുതിയത് നേരെ തിരിച്ചടിയായി.
ബെലോട്ടിയുടെ പെനാൽറ്റി തടുത്തു പിക്‌ഫോർഡ് ഇംഗ്ലീഷ് ക്യാംപിനു പ്രതീക്ഷ നൽകിയെങ്കിലും രാഷ്‌ഫോർഡിന്റെ പെനാൽറ്റി ഓഫ് ടാർഗറ്റ് ആയതു വീണ്ടും പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. മികച്ച ഫോമിൽ കളിച്ച ഡോണര്മ്മ സാഞ്ചോ, സാക്ക എന്നിവരുടെ പെനാൽറ്റി തടഞ്ഞു അസൂറിപ്പടയുടെ കിരീട ധാരണം ഉറപ്പു വരുത്തി.
Player of the Tournament: Donnarumma
Top Scorer – Cristiano Ronaldo
It’s Coming Rome!!!