in

ഫാഫ് വാഴ്ത്തപ്പെടാൻ മറന്നുപോയ പടനായകൻ,

ഇഷ്ടപ്പെട്ട സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് എന്നും നൽകിയ ഉത്തരം ലാൻസ് ക്ലൂസ്നർ എന്നാണ്,ഒരു ദുരന്ത നായകനായി പലപ്പോഴും ചിത്രീകരിക്ക പെടുമ്പോഴും 99 ലെ വേൾഡ് കപ്പിൽ അയാൾ ഒറ്റക്കൊരു ടീമിനെ കൈപിടിച്ചുയർത്തുന്ന സാഹചര്യം ഒന്നിൽ കൂടുതൽ തവണ വീക്ഷിക്കുമ്പോൾ ആ ചങ്കുറപ്പ് ഇഷ്ടപെട്ടുപോവുകയാണ്.

2000ന് ശേഷം ഇതിഹാസ തുല്യരായ ഒരുപാട് മുഖങ്ങൾ ആ ജേഴ്സിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട് സ്‌മിത്തെന്ന നായകനും ,സ്‌റ്റെയ്‌നെന്ന ഒരു തലമുറയുടെ തന്നെ മികച്ച ഫാസ്റ്റ് ബൗളറും ഡിവില്ലിയേഴ്സ് എന്ന അമാനുഷികനും അങ്ങനെ ഒരുപാട് മുഖങ്ങൾ ,അവരെ ബഹുമാനിക്കുമ്പോഴും ,കൂടുതൽ അടുക്കുന്നത് ,കൂടുതൽ ഇഷ്ടപ്പെടുന്നത് ഫാഫ് എന്ന ആ ഫിറ്റ്നെസ് ഫ്രീക്കിനെയാണ്,

ഇന്റർനാഷനൽ ടീമിലേക്ക് വളരെ വൈകി എത്തിപെടുന്ന ,28ആം വയസ്സിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അവരുടെ ഉയർച്ചയും താഴ്ചയുമെല്ലാം അനുഭവിച്ചറിയുന്ന ഫാഫ് ഡുപ്ലെസിസ് ,അരങ്ങേറ്റ ടെസ്റ്റിൽ അഡ്ഡ്‌ലെയ്ഡിൽ വെച്ച് മഹാമേരുക്കളായ ഓസ്‌ട്രേലിയക്കെതിരെ രണ്ടു ദിവസത്തോളം ക്രീസിൽ ചിലവഴിച്ചു പൊരുതി നേടിയ ആ സെഞ്ചുറി തൊട്ടിന്നുവരെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആ ടീം കടന്നു പോവുമ്പോഴൊക്കെ ആ ബാറ്റ് ശബ്ദിക്കുമായിരുന്നു.

ആശക്തമായ ടെമ്പ്രമെന്റും മെന്റൽ ടഫ്‌നസ്സും അയാളെ പലരിൽ നിന്നും വ്യത്യസ്തനാക്കിയ ഘടകമായിരുന്നു സമ്മർദ ഘട്ടങ്ങളിൽ അടിപതറാതെ അയാൾ പോരാടിയപ്പോൾ ആ പോരാട്ട വീര്യം എതിരാളികളെ പോലും അത്ഭുതപെടുത്തിയിരുന്നു .

ബാറ്റ്‌സ്മാനായി മൂന്ന് ഫോര്മാറ്റിലും റൻസുകൾ സ്വന്തമാക്കി ,ഒരേ വേദിയിൽ മൂന് ഫോര്മാറ്റിലും ശതകം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഓസ്‌ട്രേലിയയിൽ വച്ച് മൂന് ഫോര്മാറ്റിലും അവരെ തോല്പിച്ചു പരമ്പര സ്വന്തമാക്കുന്ന ആദ്യ നായകനായി മുന്നോട്ട് പോവുന്നൊരു കരിയർ ,

നായകനെന്ന ഫാഫ് പലപ്പോഴും അത്രമാത്രം ആഘോഷിക്കപ്പെട്ടിട്ടില്ല ഡിവില്ലിയേഴ്സിൽ നിന്ന് വന്നു ചേരുന്ന ആ നായക സ്ഥാനം ഒരു മുൾകിരീടമാണെന്ന ബോധ്യത്തോടെയാണ് അയാൾ സ്വീകരിക്കുന്നത് അവിടെ കൊൽപാക് ഡീലിന് പുറകെ പലരും സഞ്ചരിക്കുമ്പോൾ ,കോട്ട സിസ്റ്റം ആ ക്രിക്കറ്റിനെ തന്നെ തകർക്കുന്ന സാഹചര്യത്തിലും ഒളിച്ചോടാതെ ഉള്ള വിഭവങ്ങളെ മനോഹരമായി അയാൾ ഉപയോഗിച്ചത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളിലും കാണാതെ വരുന്നതിനാൽ ആരും ആ നായകനെ ഓർക്കണമെന്നില്ല ,പക്ഷെ അയാൾക്കൊപ്പം കളിക്കളം പങ്കിട്ട പല മുഖങ്ങളും അയാളിലെ നായകനെ പ്രകീർത്തിക്കുന്നുണ്ട് …

സൗത്താഫ്രിക്കൻ നിരയിലെ പ്രധാന താരമാവുന്നതിന് മുന്നേ ചെന്നൈ അയാളെ സ്വന്തമാക്കുന്നുണ്ട് ഒരുപാട് മാച്ച് വിന്നേഴ്സിനാൽ സമ്പന്നമായ ആ നിരയിൽ ഒരു പെര്മനെന്റ് സ്‌പോട് ആദ്യ കാലങ്ങളിൽ ലഭിക്കുന്നില്ലെങ്കിലും ഇന്നയാൾ ആ നിരയിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് …

പ്രായം കൂടുമ്പോഴും ഏതൊരു നായകനും ഫാഫെന്ന ഫീൽഡറെ ബൗണ്ടറി കാക്കാൻ വിശ്വസിക്കുമ്പോൾ ഐപിൽ ൽ ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകൾ നമ്മൾ ആസ്വദിക്കുകയാണ് ,തന്നെ തന്നെ സമർപ്പിച്ചുകൊണ്ട് അതിർത്തി കടക്കുന്നതിന് മുന്നേ അയാൾ തടുത്തിടുന്ന ബോളുകൾ എക്കാലത്തെയും ഗ്രൗണ്ട് ഫീൽഡിങ്ങിലെ നയന മനോഹര ദൃശ്യങ്ങളാണ് …

അതെ അയാളോളം ഈ തലമുറയിൽ ഞാനിഷ്ടപ്പെട്ട സൗത്ത് ആഫ്രിക്കനല്ല,സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളിലൂടെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അയാൾ ഉണ്ടാക്കിയ ആ ഇമ്പാക്ട് അത്രത്തോളം മനസിലാവണമെന്നില്ല ,സ്റ്റെയ്നിനോട് ബഹുമാനവും ആരാധനയും ആയിരുന്നെങ്കിൽ ഫാഫിനോട് ഒരിക്കലും നിര്വചിക്കാനാവാത്തൊരു ഇഷ്ടമാണ് ,പല അതികായരും കൊഴിഞ്ഞു പോയപ്പോഴുമ്പൊഴും പലരും ആ ടീമിനെ കൈവിടുമ്പോഴും അയാൾ ആ ടീമിനെ നെഞ്ചോട് ചേർക്കുന്നുണ്ട് …..

പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ

Football is Coming Rome; യൂറോപ്പിന്റെ രാജ കിരീടം റോമിലേക്ക്…

എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….