ഒരു ദേശീയ താരമാകുന്നത് വെറും പ്രതിഭ മാത്രം വച്ചല്ല. സാഹചര്യത്തിനനുസരിച്ച് ഓരോ പന്തിലും പ്രതികരിക്കുമ്പോഴാണ്. മലയാളികൾ സഞ്ജു സാംസൺ എന്ന താരത്തിന് വേണ്ടി ഘോരഘോരം വാദിക്കുമ്പോൾ അയാൾ സ്വന്തം പ്രതിഭയോട് നീതി പുലർത്തുന്നുണ്ട് എന്ന് ഉറപ്പിച്ചു പറയുവാൻ നിങ്ങളിൽ എത്ര പേർക്ക് കഴിയും, ആർക്കും കഴിയില്ല.
ഇത്രയധികം പന്ത് കുത്തി തിരിയുന്ന പിച്ചില്‍ ബാക്ക്ഫുട്ടില്‍ ഒക്കെ കളിക്കുന്നത് ആത്മഹത്യ ആണ് എന്ന് ചിന്തിക്കാൻ അയാൾക്ക് കഴിയില്ലേ. പന്തിനെ ടേണ്‍ ചെയിക്കുന്നതിന് മുമ്പ് ഷോട്ടെടുക്കുക. ബാക്ക്ഫുട്ടില്‍ ഒക്കെ ഇത്തരം പന്ത് നേരിടാൻ സാഷാല്‍ സച്ചിന്‍ പോലും ശ്രമിച്ചിട്ടില്ലാത്തതാണ്.

ഷെയിൽ വോണിന്‍റെ പന്തിനെ തിരിയാന്‍ അനുവദിക്കാത്തതായിരുന്നു ഇന്ത്യയുടെ അക്കാലത്തെ പ്ളാന്‍. നമ്മുടെ വൈകാരികത കൊണ്ട് നമ്മള്‍ സഞ്ചുവിനായി വാദിച്ചു. അയാളുടെ കളിയഴക് കൊണ്ട് അയാള്‍ പെര്‍ഫെക്ട് എന്ന് കരുതി…
- രാഹുൽ ദ്രാവിഡും രവി ശാസ്ത്രിയും തമ്മിലുള്ള വ്യത്യാസം തുറന്നു പറഞ്ഞു ശിഖർ ധവാൻ
- പൃഥ്വിഷായ്ക്ക് അമിത പ്രശംസയാണ് കിട്ടുന്നതെന്ന് പാക്കിസ്ഥാൻ താരം
- രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ആരാണ് മികച്ചത് പാക് താരം പറയുന്നു
പക്ഷേ മനേജ്മെന്റും കോഹ്ലിക്കുയുമൊക്കെ കൃത്യമായി പഠിച്ചിട്ടാണ് അയാളെ ടീമിലെടുക്കാത്തത്. അവര്‍ സ്ഥിരമായി പ്രാക്ടീസില്‍ പുള്ളിയെ പഠിച്ചിട്ടാണ്. അല്ലാതെ ലേബിയൊന്നുമല്ല…
ഡിസിഷന്‍ മേയ്ക്കിങ് ഈസ് ദി മോസ്റ്റ് ഇംപോര്‍ട്ടന്‍റെ് തിങ് ഇന്‍ ബാറ്റിങ് ദാറ്റ്സ് ഓള്‍
ATM
റിഷഭ് പന്തിന് സഞ്ജുവിനോളം സാങ്കേതിക മികവ് ഇല്ല എന്ന് പറഞ്ഞു വിമർശിക്കുന്നവർ ഒന്നുകൂടി ഓർക്കുക. സത്യമാണ് സഞ്ജുവിനെ പോലെ സാങ്കേതികമായി ഋഷഭ് പന്ത് അത്ര മികച്ച താരമല്ല പക്ഷേ കളിക്കളത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന മികവ് പ്രശംസിക്കേണ്ടത് തന്നെയാണ്.
പലപ്പോഴും റിസ്കി ഷോട്ടുകളാണ് പന്ത് കളിക്കുന്നത് എന്ന് നമ്മൾ വിമർശിച്ചാലും അദ്ദേഹം അതിൽ വിജയിക്കുന്നുണ്ട് എന്നത് മറന്നു കൂടാത്ത ഒരു വസ്തുത തന്നെയാണ്. പ്രതിഭയും സാങ്കേതികത്തികവും മാത്രമല്ല ഒരാൾക്ക് ദേശീയ ടീമിൽ സ്ഥിരമായി ഇടം കൊടുക്കുന്നത് അയാൾ കിട്ടുന്ന അവസരങ്ങൾ എങ്ങനെ മുതലാക്കുന്നു എന്നതാണ്.
- പന്തിനെ ക്രൂശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗുലി രംഗത്ത്
- ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം
- WTC ബാറ്റിങ് പുരസ്കാരങ്ങൾ മുഴുവൻ ഓസ്ട്രേലിയ തൂത്തുവാരി മാനം രക്ഷിക്കാൻ ഇന്ത്യയിൽ നിന്നും ഋഷഭ് പന്ത് മാത്രം
ദേശീയ ടീമിൽ ഇടം കിട്ടുക എന്നതുമാത്രമല്ല കിട്ടുന്ന അവസരം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലായാലും ആഭ്യന്തര ക്രിക്കറ്റിലായാലും ഇത്രത്തോളം സ്ഥിരതയില്ലായ്മയിൽ സ്ഥിരത പുലർത്തുന്ന താരം സഞ്ജു അല്ലാതെ മറ്റാരും കാണില്ല അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ദേശീയ ടീമിൽ നിന്നും പുറത്തിരിക്കേണ്ടി വരുന്നത്.

ഓൺലൈൻ പരിശീലകനെന്നും നോർത്തിന്ത്യൻ ലോബികളുടെ സ്തുതിപാഠകർ എന്നും പറഞ്ഞു വിമർശിക്കുന്നതിനു മുൻപ് യുക്തിപരമായി ഒന്ന് ചിന്തിച്ചു നോക്കുക.