ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ലെ ഏറ്റവും മികച്ച ബാറ്റിംഗ് 10 പ്രകടനങ്ങളിൽ. ഇന്ത്യയിൽ നിന്നും ഒരേയൊരു താരത്തിന്റെ പ്രകടനം മാത്രമേ വന്നിട്ടുള്ളൂ യുവ ബാറ്റ്സ്മാൻ ഋഷഭ് പന്തിനാണ് ആ പുരസ്കാര സമാനമായ നേട്ടത്തിൽ ഇടം പിടിക്കാൻ കഴിഞ്ഞത്.
ഏറ്റവും മികച്ച 10 ബാറ്റിംഗ് വ്യത്യസ്ത രീതിയിൽ ഉള്ളപ്രകടനങ്ങൾ ആണ് ഈ പട്ടികയിൽ ഉള്ളത്. ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഉള്ള ബാറ്റ്സ്മാനെന്ന ലേബലിലാണ് ആദ്യപത്തിൽ ഋഷഭ് പന്ത് ഇടംപിടിച്ചത്.
ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുന്നതിനായി ആവേശം ടെലിഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യൂ..
മറ്റുള്ള നേട്ടങ്ങൾ കരസ്ഥമാക്കിയത് ആരൊക്കെയാണെന്ന് നോക്കാം 1675 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ഓസ്ട്രേലിയൻ താരം ലബുഷെയ്ൻ ആണ് മുന്നിൽ.
ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം 335 റൺസ് നേടിയ ഡേവിഡ് വാർണർ ആണ്. ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള താരവും ലബുഷെയ്ൻ തന്നെയാണ്.
ഏറ്റവും ഉയർന്ന സ്ട്രൈറ്റ് ഉള്ള ബാറ്റ്സ്മാൻ ഇന്ത്യൻ താരം ഋഷഭ് പന്താണ് (66.26). ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരവും ലബുഷെയ്ൻ തന്നെയാണ് ഏറ്റവും കൂടുതൽ അർധ ശതകങ്ങളും ലബുഷെയ്ൻ തന്നെയാണ്.
ഏറ്റവും കൂടുതൽ ഫോറുകൾ (186) നേടിയ താരവും ലബുഷെയ്ൻ തന്നെയാണ് ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരത്തിനുള്ള ലേബൽ നേടിയത് 31 സിക്‌സറുമായി
ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് ആണ്.