in ,

അവഗണനയുടെയും കണ്ണീരിന്റെയും ചാരത്തിൽ നിന്നും പറന്നുയർന്ന പറങ്കികളുടെ വജ്രായുധം

Renato Sanches

അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ പറങ്കിയുടേത്. 2016 യൂറോ കപ്പ്, ആ ടൂർണമെന്റിൽ ആണ് റെനാറ്റോ സാഞ്ചെസ് എന്ന പതിനെട്ടുകാരൻ പയ്യൻ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇന്ന് 2021 ൽ അടുത്ത യൂറോ കപ്പ് നടക്കുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ അന്നത്തേതിലും മികച്ചതായി അയാൾ ഇന്ന് കളിക്കുന്നു എന്നാൽ ഈ കടന്ന് പോയ അഞ്ച് വർഷങ്ങൾക്കിടയിൽ സാഞ്ചെസിന് പറയാനുള്ളത് തകർന്ന് പോയിടത്ത് നിന്ന് തിരിച്ച് വന്ന മനോധൈര്യത്തിൽ കഥയാണ്, ഏതൊരു യുവ താരവും മാതൃകയാക്കേണ്ട മനോധൈര്യം.

2016 ലെ ഗോൾഡൻ ബോയ് വിന്നേറെ ബയേണിൽ എത്തിയതിൽ പിന്നെ പിന്നെ ആരും കണ്ടിട്ടില്ല എന്നതാണ് സത്യം, അവസരക്കുറവും മോശം ഫോമും താരത്തെ തളർത്തി. ബയേണിൽ നിന്നും പ്രീമിയർ ലീഗിലെ ഒരു കുഞ്ഞൻ ക്ലബ്‌ ആയ സ്വാൻസി സിറ്റിയിലേക് വരെ ലോണിൽ പോകേണ്ട ഗതികേട് താരത്തിന് ഉണ്ടായി. എങ്ങും വേണ്ട ഫോം താരത്തിന് കണ്ടെത്താനും സാധിച്ചില്ല.

ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുന്നതിനായി ആവേശം ടെലിഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യൂ…

പല യുവ താരങ്ങളെയും പോലെ തന്നെ ഉദിച്ചുയരുന്നതിനു മുന്നേ അസ്തമിച്ചു പോയ പ്രതിഭകളുടെ കൂട്ടത്തിൽ സാഞ്ചെസിനെയും പിടിച്ചിരുത്തി. എന്നാൽ തോറ്റു കൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു, ഇന്നും പകൽ പോലെ ഓർക്കുന്നു മൂന് വർഷങ്ങൾക് മുമ്പ് സാഞ്ചെസ് പറഞ്ഞ വാക്കുകൾ “എനിക്ക് പ്രായം ഇരുപത് കഴിഞ്ഞതേ ഉള്ളു എനിക്ക് കളിക്കാൻ അവസരം ലഭിക്കണം എന്റെ കഴിവുകൾ കാണിക്കാനുള്ള സമയം എനിക്ക് ഇനിയും ഉണ്ട്”. പറഞ്ഞ വാക്കിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന സാഞ്ചെസിനെ ആണ് പിന്നീട് ഫുട്ബോൾ ലോകം കണ്ടത്.

ബയേണിൽ തനിക് ഒരു പകരക്കാരന്റെ റോൾ പോലും ഉണ്ടായേക്കില്ല എന്ന് മനസിലായ താരം ബയേൺ വിട്ട് ഫ്രഞ്ച് ക്ലബ്‌ ലില്ലെയിലേക് കൂട് മാറുന്നു, അവിടെ നിന്ന് തുടങ്ങുന്നു സാഞ്ചെസിന്റെ രണ്ടാം വരവ്. മികച്ച പ്രകടനങ്ങൾ അയാളെ വീണ്ടും പോർച്ചുഗൽ നാഷണൽ ടീമിൽ എത്തിച്ചു. ക്ലബ്ബിലെത്തി രണ്ടാം സീസണിൽ തന്നെ പി എസ് ജി എന്ന വമ്പന്മാരെ കാഴ്ചക്കാരാക്കി ലീഗ് വൺ കിരീടവും സ്വന്തമാക്കി.

ഒരിക്കൽ കൂടി യൂറോ കപ്പ് മാമാങ്കത്തിന് കൊടിയേറിയപ്പോൾ വീണ്ടും അയാളുടെ നാമം ഫുട്ബോൾ ലോകത്ത് ഏറെ ശ്രദ്ധപിടിക്കുന്നു പല വമ്പൻ ക്ലബ്ബുകളും അയാളെ വട്ടമിട്ട് പറക്കുന്നു. അതെ റെനാറ്റോ സാഞ്ചെസ് പൂജ്യത്തിൽ നിന്നും അയാൾ രണ്ടാം വരവും നടത്തിയിരിക്കുന്നു. കരിയറിൽ തളർന്നു പോകുന്ന യുവ താരങ്ങൾ എല്ലാം റെനാറ്റോ സാഞ്ചെസിലേക് നോക്കുക ശക്തമായി തിരിച്ചു വരുക. ഈ ആർട്ടിക്കിൾ തയ്യാറാക്കാൻ ആവേശം ക്ലബിനെ സഹായിച്ചിരിക്കുന്നത് പോർച്ചുഗൽ ഫാൻസ് കേരളാ ആണ്….

സ്പാനിഷ് താരത്തിനു നേരെ വധഭീഷണി, താരത്തിനെയും കുടുംബത്തെയും വകവരുത്തുമെന്ന…

WTC ബാറ്റിങ് പുരസ്‌കാരങ്ങൾ മുഴുവൻ ഓസ്‌ട്രേലിയ തൂത്തുവാരി മാനം രക്ഷിക്കാൻ ഇന്ത്യയിൽ നിന്നും ഋഷഭ് പന്ത് മാത്രം