in

സ്പാനിഷ് താരത്തിനു നേരെ വധഭീഷണി, താരത്തിനെയും കുടുംബത്തെയും വകവരുത്തുമെന്ന…

Spain Euro

യൂറോ കപ്പിൽ കളിക്കുന്ന സ്പാനിഷ് ടീമിലെ സ്ട്രൈക്കർ ആയ
അൽവാരോ മൊറാറ്റക്ക് നേരെ വധഭീഷണി. താരത്തിന് മാത്രമല്ല താരത്തിനെ കുടുംബത്തെയും വകവരുത്തുമെന്ന് തരത്തിലാണ് ഭീഷണികൾ.

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരം കൂടിയായ മൊറാട്ടക്ക് നേരെ കഴിഞ്ഞ കുറെ കാലങ്ങളായി സ്പാനിഷ് ആരാധകർ വലിയ രീതിയിൽ വിമർശനങ്ങൾ അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.

മുൻ ചെൽസി താരം കൂടിയായ മൊറാത്ത യൂറോക്കപ്പിലെ ഗ്രൂപ്പ് ഇ-യിലെ ആദ്യ മത്സരങ്ങളിൽ സ്വീഡനും പോളണ്ടിനും എതിരെ ഉള്ള മത്സരങ്ങളിൽ ഗോൾ അവസരങ്ങൾ പാഴാക്കിയതാണ് ആരാധകരുടെ രോഷം ഇത്രയധികം വർധിപ്പിച്ചത്.

ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുന്നതിനായി ആവേശം ടെലിഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യൂ…

എന്നാൽ ആരാധകർ ഇത്രയധികം വിമർശനം ഈ താരത്തിന് നേരെ ഉന്നയിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം നിലവിൽ സ്പാനിഷ് ടീമിലെ ഏറ്റവും അധികം പ്രഹരശേഷിയുള്ള താരം കൂടിയാണ് അൽവാരോ മൊറാട്ട 43 മത്സരങ്ങളിൽനിന്ന് 20 തവണ സ്പെയിന് വേണ്ടി എതിരാളികളുടെ ഗോൾ വലച്ച താരമാണ് ഇദ്ദേഹം.

സ്പാനിഷ് ടീമിലെ പ്രധാന താരം ആയിട്ട് പോലും 28കാരനായ താരത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വൻതോതിലുള്ള അസഭ്യ വർഷങ്ങളും വധഭീഷണികലുമാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത് താരം ഇതിൽ വളരെയധികം ആകുലപ്പെട്ടിരിക്കുകയാണ്.

തന്റെ ഭാര്യയുടെയും മക്കളുടെയും ജീവൻറെ കാര്യത്തിൽ പോലും താരത്തിന് ഇപ്പോൾ വളരെയധികം ആശങ്കയാണ്. കളിക്കളത്തിലെ പിഴവുകൾ ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ആന്ദ്രേ എസ്കോബാർ എന്ന കൊളംബിയൻ താരത്തിന്റെ ദുർഗതി അനുഭവത്തിലുള്ളപ്പോൾ ഒരു താരത്തിനെതിരെ ഇത്തരത്തിൽ ആരാധകർ പ്രതികരണം നടത്തുന്നത് തികച്ചും അപലപനീയമാണ്.

ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

അവഗണനയുടെയും കണ്ണീരിന്റെയും ചാരത്തിൽ നിന്നും പറന്നുയർന്ന പറങ്കികളുടെ വജ്രായുധം