in

ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

RISHABH PANT IN WTC

ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം ഗ്രൈം സ്വാൻ. കഴിഞ്ഞ കുറെ കാലങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റിന് കിട്ടിയ ഒരു വെടിക്കെട്ട് താരമാണ് ഋഷഭ് പന്ത് എന്ന യുവ ബാറ്റ്സ്മാൻ. ആക്രമിച്ചു കളിക്കുന്ന ബാറ്റിങ്ങാണ് ഋഷഭ് പന്തിന്റെ മുഖമുദ്ര. ടെസ്റ്റ് ക്രിക്കറ്റിലും ആക്രമണ ത്വര വിടാതെയുള്ള ഋഷഭ് പന്തിന്റെ പ്രകടനത്തിന് പലതരത്തിൽ ഉള്ള പ്രതികരണങ്ങളാണ് വിവിധ കോണുകളിൽനിന്നും ഉണ്ടാകുന്നത് .

ചിലർ പന്തിനെ പിന്തുണക്കുമ്പോൾ മറ്റുചിലർ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച തരത്തിൽ അല്ല പന്തിന്റെ ആക്രമണ സ്വഭാവം എന്നാണ് പറയുന്നത്. എന്നാൽ ഋഷഭ് പന്തിന് പിന്തുണയുമായെത്തി ഇരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരം ഗ്രൈം സ്വാൻ.

ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുവാൻ ആവേശം ടെലിഗ്രാം ചാനലിൽ അംഗമാക്കുക, ടെലിഗ്രാം ചാനലിൽ അംഗമാകാൻ താഴെ ക്ലിക് ചെയ്യൂ…,

ഇവിടെ ക്ലിക് ചെയ്യുക- ടെലഗ്രാം ചാനൽ

ഋഷഭ് പന്തിനെ വെറുതെ വിടണമെന്നും അദ്ദേഹത്തിൻറെ ശൈലിയിൽ യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. പന്ത് ഇപ്പോൾ എങ്ങനെയാണോ കളിക്കുന്നത് അത് അവൻറെ സ്വതസിദ്ധമായ ശൈലി ആണ് ആശയിൽ തുടരുവാൻ അദ്ദേഹത്തിന് അനുവദിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് അത്ഭുതങ്ങൾ കൊണ്ടുവരാൻ പന്തിനു കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഋഷഭ് പന്ത് ഒരു മാച്ച് വിന്നറാണ് അദ്ദേഹത്തിൻറെ ശൈലിയിൽ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തിന് ശോഭിക്കാനാകും എന്നാണ് സ്വാൻ പറഞ്ഞത്. ആക്രമണ പരമായ ബാറ്റിംഗിൽ കൂടി ട്രിപ്പിൾ സെഞ്ച്വറി നേടിയ സെവാഗിന്റെ കാര്യം ഇന്ത്യൻ ആരാധകർ പലപ്പോഴും വിസ്മരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പന്തിനെ വെറുതെ വിടണമെന്നും അദ്ദേഹത്തിൻറെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തുവാൻ ആരും ഉപദേശിക്കരുത് എന്നുമാണ് ഗ്രൈം സ്വാൻ പറയുന്നത്.

ആറ്റിട്യൂഡ് എറ മുതൽ പാണ്ടമിക് എറ വരെ

സ്പാനിഷ് താരത്തിനു നേരെ വധഭീഷണി, താരത്തിനെയും കുടുംബത്തെയും വകവരുത്തുമെന്ന…