in

ആറ്റിട്യൂഡ് എറ മുതൽ പാണ്ടമിക് എറ വരെ

WWE

Attitude era ടൈമിൽ WWE എന്ന് പറയുന്നത് ഒരു സീരീസ് കാണുന്ന പ്രതീതി ആയിരിക്കും ഓരോ എപ്പിസോഡിലും ഓരോ സ്റ്റോറിയുടെ തുടർച്ച ഉണ്ടാകും. ഓരോ റെസ്‌ലറിനും ഒരു യുനീക് ക്യാരക്ടർ ഉണ്ടാവും.. അതിനാൽ തന്നെ ഓരോ ആഴ്ചയും പ്രേക്ഷകർ എന്താണ് അടുത്ത എപ്പിസോഡിൽ നടക്കുന്നത് എന്നറിയാൻ കാത്തിരിക്കും.

ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുവാൻ ആവേശം ടെലിഗ്രാം ചാനലിൽ അംഗമാക്കുക, ടെലിഗ്രാം ചാനലിൽ അംഗമാകാൻ താഴെ ക്ലിക് ചെയ്യൂ…

ഇവിടെ ക്ലിക് ചെയ്യുക – ടെലിഗ്രാം ചാനൽ

Attitude era മാറി Ruthless അഗ്രഷൻ വന്നപ്പോൾ യൂണീക് ക്യാരക്ടേഴ്‌സ് കുറഞ്ഞു വന്നു. പകരം അവർ സ്റ്റോറിലൈൻ കേന്ദ്രീകരിച്ച് പരിപാടി ക്രമീകരിച്ചു.ഓരോ സ്റ്റോറിലൈൻ ചേർത്ത് അവർ പുതിയ സൂപ്പർ ഹീറോസിനെ സൃഷ്ടിച്ചു. ജോണ് സീന റാണ്ടി ഓർട്ടൻ ഒക്കെ ഉദാഹരണം.

ഇപ്പോൾ WWE പ്രോഗ്രാം മോശമാണ് എന്ന് പറയുന്നതിനുള്ള മെയിൻ കാരണം യൂണീക് ക്യാരക്ടേഴ്‌സുമില്ല നല്ല സ്റ്റോറിലൈനും ഇല്ല എന്ന അവസ്ഥ ആണ്. യൂണീക് ക്യാരക്ടറ് ആയ ഫീണ്ടിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഐഡിയ ഇല്ലാതെ നിക്കുന്ന ക്രിയേറ്റിവ് ടീമും ആവുമ്പോൾ ഒരു റെസ്ലിങ് പ്രൊഡക്ടിന്റെ വീഴ്ച്ച പൂര്ണമാകും.

John Cena and Roman Reigns

പ്രോ റെസ്ലിങ് എന്ന് പറയുന്നത് തന്നെ സ്ക്രിപ്റ്റഡ് പരിപാടി ആണ്.. ആ സ്ക്രിപ്റ്റിൽ നല്ല ഒരു കഥ ഇല്ലെങ്കിൽ 2 പേര് ചുമ്മ പരസ്പരം അടികൂടുന്നു എന്ന അവസ്ഥ വരും. അത് കാണാൻ ആളുകൾ ഉണ്ടാവില്ല.അങ്ങനെ കഥ ഇല്ലാതെ ഒരു റെസ്ലിങ് കാണുന്നതിലും നല്ലത് റിയൽ ഫൈറ്റ് ആണെന്ന് പറഞ്ഞു അവർ ufc യിലേക്ക് തിരിയും.

ഈ കഴിഞ്ഞ റോ ശെരിക്കും ഒരുപാട് കാലത്തിന് ശേഷം കണ്ട മികച്ച എപ്പിസോഡ് ആയിരുന്നു.. എങ്കിലും ഇവർ ഇതേ ക്വാളിറ്റി നിലനിര്ത്തിയാൽ മാത്രമേ കൊഴിഞ്ഞു പോയി തുടങ്ങിയ ഫാൻസ് തിരിച്ചു വരാൻ സാധ്യത ഉള്ളു

സെൽഫ് ഗോളുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട യൂറോ, അറിയാം ഏറ്റവും മോശം സെൽഫ് ഗോളും മികച്ച സെൽഫ് ഗോളും

ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം