തുടക്കം മുതൽ കൗതുകം നിറഞ്ഞ യൂറോകപ്പ് ആയിരുന്നു 2020ലേത്. കോവിഡ് മൂലം ഒരു വർഷം നീട്ടി വെച്ചുനടന്ന യൂറോക്കപ്പിൽ തുടക്കം മുതൽ തന്നെ കൗതുകങ്ങൾ ആയിരുന്നു. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോഴും കൗതുകങ്ങൾ ക്ക് യാതൊരു കുറവുമില്ല.
സെൽഫ് ഗോളുകളുടെ എണ്ണത്തിൽ റെക്കോർഡ് ആണ് 2020 യൂറോകപ്പ് കുറിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം പൂർത്തിയാകുമ്പോൾ തന്നെ ഇതിനകം എട്ട് സെൽഫ് ഗോളുകൾ ആണ് ഈ യൂറോക്കപ്പിൽ പിറന്നത്.
കഴിഞ്ഞ ആറ് യൂറോക്കപ്പിലെ കണക്കെടുത്തു നോക്കുകയാണെങ്കിൽ, അതായത് 1996 മുതൽ 2016 വരെയുള്ള യൂറോകളിൽ ആകെ ഉണ്ടായ സെൽഫ് ഗോളുകളുടെ എണ്ണത്തിനു തുല്യമാണ് 2020 യൂറോകപ്പ് ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ പിറന്ന സെൽഫ് ഗോളുകളുടെ എണ്ണം.
ഇതിൽ തന്നെ രണ്ട് മത്സരങ്ങളിൽ രണ്ട് സെൽഫ് ഗോൾ വീതം ഉണ്ടായി. പോർച്ചുഗലും ജർമനിയും തമ്മിൽ മരണ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ പോർച്ചുഗൽ രണ്ട് സെൽഫ് ഗോളുകൾ ആണ് വഴങ്ങിയത്. അതേപോലെതന്നെ സ്പെയിനും സ്ലോവാക്യയും തമ്മിൽ നടന്ന മത്സരത്തിലും രണ്ട് സെൽഫ് ഗോളുകൾ ആണ് സ്ലൊവാക്യ വഴങ്ങിയത്.
യൂറോക്കപ്പിലെ ഏറ്റവും മോശം സെൽഫ് ഗോൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നത് സ്പെയിൻ സ്ലൊവാക്യ മത്സരത്തിൽ സ്ലോവാക്യൻ താരം മാർട്ടിൻ ദുബ്രാവ്ക്ക സ്പെയിന് എതിരെ വഴങ്ങിയ സെൽഫ് ഗോൾ ആണ്. മോശം ഗോളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഫ്രാൻസും ജർമനിയും തമ്മിൽ നടന്ന മത്സരത്തിൽ ജർമനിയുടെ മാറ്റ് ഹമ്മൽസ് വഴങ്ങിയ സെൽഫ് ഗോൾ ആണ്.
മോശം ഗോളുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫിൻലൻഡ് ബെൽജിയം തമ്മിൽ നടന്ന മത്സരത്തിൽ ലൂക്കാസ് ഹാർഡെക്കി വഴങ്ങിയ ഗോൾ ആണ്. നാലാം സ്ഥാനത്ത് തുർക്കിയും ഇറ്റലിയും തമ്മിൽ നടന്ന മത്സരത്തിൽ മെറിത് ഡെമിറാൾ വഴങ്ങിയ ഗോൾ ആണ്.
അഞ്ചാം സ്ഥാനത്തു നിൽക്കുന്നത് പോർച്ചുഗലും ജർമനിയും തമ്മിൽ നടന്ന മത്സരത്തിലെ റാഫേൽ ഗുവേര വഴങ്ങിയ ഗോൾ ആണ്. ആറാം സ്ഥാനത്ത് നിൽക്കുന്നത് സ്ലൊവാക്യ പോളണ്ട് മത്സരത്തിൽ ചെഷസ്നി വഴങ്ങിയ ഗോൾ ആണ്.
ഏഴാം സ്ഥാനത്തു നിൽക്കുന്നത് സ്ലൊവാക്യയും സ്പെയിനും തമ്മിൽ നടന്ന മത്സരത്തിൽ സ്ലോവാക്യൻ താരം ജുറൈജ് കുക്ക വഴങ്ങിയ ഗോൾ ആണ്. എട്ടാം സ്ഥാനത്ത് പോർച്ചുഗലും ജർമനിയും തമ്മിൽ നടന്ന മത്സരത്തിൽ റൂബൻ ഡയസ് വഴങ്ങിയ ഗോൾ ആണ് നിൽക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ സെൽഫ് ഗോളുകളുടെ എണ്ണത്തിൽ തന്നെ റെക്കോർഡർ ഇട്ട ഈ യൂറോ കപ്പിൽ ഇനിയും നിരവധി മത്സരങ്ങൾ ശേഷിക്കുന്നതിനാൽ ഇനിയും സെൽഫ് ഗോളുകൾ വരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.