ഇന്ത്യൻ സൂപ്പർ ലീഗിൽ കാലുകുത്തിയ നാൾമുതൽ വളരെ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ വംശജനായ ഫിജി താരമാണ് റോയ് കൃഷ്ണ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ATK മോഹൻബഗാന്റെ വജ്രായുധം ആണ് ഈ ഫിജി താരം.
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സൂപ്പർ താരങ്ങളെ എത്തിക്കുന്നതിൽ വളരെ മുന്നിൽ തന്നെ നിൽക്കുന്ന ടീമാണ് എടികെ. ഇത്തവണ യൂറോകപ്പ് കളിക്കുന്ന ഫിൻലാൻഡ് താരം ജോണി കൗക്കിനെ ടീമിലെത്തിച്ച് അവർ ഞെട്ടിച്ചതിനുപിന്നാലെയാണ് റോയ് കൃഷ്ണ ടീം വിടുമെന്ന വാർത്തകൾ പുറത്തേക്ക് പരന്നത്.
ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുന്നതിനായി ആവേശം ടെലിഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യൂ…
ഇന്ത്യൻ സൂപ്പർ ലീഗിലെ ഒട്ടുമിക്ക ക്ലബുകളുടെയും പ്രതിരോധനിരയുടെ പേടിസ്വപ്നമാണ് റോയ് കൃഷ്ണ എന്ന ഇന്ത്യൻ വംശജനായ ഈ ഫിജി താരം. റോയ് കൃഷ്ണക്കായി മുമ്പിൽ നിൽക്കുന്നതും രണ്ട് കിടിലൻ ടീമുകൾ തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന് അറ്റാക്കിങ് ഫുട്ബോളിന്റെ മാസ്മരികത കാണിച്ചുകൊടുത്ത എഫ്സി ഗോവയും, സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തശേഷം ഗോവയുടെ താരങ്ങളെയും കോച്ചിനെയും അതേപോലെ പൊക്കിയ മുംബൈ സിറ്റിയുമാണ് റോയ് കൃഷ്ണക്കായി മുമ്പിൽ നിൽക്കുന്നത്.
അറ്റാക്കിങ് ഫുട്ബാളിന്റെ ഏറ്റവും മൂർത്തീവമായ ഭാവം പ്രകടിപ്പിക്കുന്ന ഫുട്ബോൾ ഫിലോസഫി ഉള്ള രണ്ട് ക്ലബ്ബുകളാണ് ഗോവയും മുംബൈയും. ഇതിൽ ഏത് ക്ലബ്ബിലേക്ക് ചെന്നാലും റോയി കൃഷ്ണയ്ക്ക് കൊൽക്കത്തയിൽ നടത്തിയതിനേക്കാൾ വളരെ വലിയ ഗോളടി മേളം നടത്താമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്.
ഏതായാലും ഈ എടികെ വിട്ട് ഈ രണ്ടു ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നിലേക്ക് റോയ് കൃഷ്ണ എത്തുകയാണെങ്കിൽ അദ്ദേഹത്തിൻറെ പ്രഹരശേഷിയും. ഗോളുകളുടെ എണ്ണവും വർദ്ധിക്കും എന്നത് ഉറപ്പാണ്.