in

IPL-ന്റെ പണക്കൊഴുപ്പിനെതിരെ ആഞ്ഞടിച്ചു ഷെയിൻ വോൺ

Shane Warne Austrelia

ഐപിഎല്ലിലെ പണക്കൊഴുപ്പിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഓസ്ട്രേലിയൻ താരം ഷെയിൻ വോൺ രംഗത്ത്.  ലോകത്തിൽ ഏറ്റവുമധികം പണം വന്ന മറിയുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ്.

ഈ പണത്തിൻറെ ഹുങ്ക് കാരണം ഐ സി സിയെ പോലും അനുസരിപ്പിക്കുന്ന ശക്തിയായി ബി സി സി ഐ വളർന്നു വന്നിരിക്കുകയാണ്. ഏറ്റവും കൂടുതൽ പണം കിട്ടുന്ന പ്രീമിയർ ടൂർണമെന്റ് ഇന്ത്യൻ പ്രീമിയർ ലീഗ് ആയതുകൊണ്ട് പല താരങ്ങളും മറ്റെന്തിനെക്കാളും പ്രാധാന്യം ഇന്ത്യൻ പ്രീമിയർ ലീഗിന് നൽകുന്നുണ്ട്.

ഏറ്റവും പുതിയ കായിക വാർത്തകളും കയികരംഗത്തെ കൗതുക വിശേഷങ്ങളും ആദ്യമറിയുന്നതിനായി ആവേശം ടെലിഗ്രാം ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യൂ

ഇതുതന്നെയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയിൻ വോണിനെ കുപിതനാക്കുന്നത്. സാധാരണയായി ദേശീയ ടീമിനേക്കാൾ പ്രാധാന്യം മറ്റ് ടൂർണമെന്റുകൾക്ക് നൽകുന്നത് വെസ്റ്റിൻഡീസ് താരങ്ങളായിരുന്നു.

എന്നാൽ ഇപ്പോൾ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കിടയിൽ പോലും ഇത്തരത്തിൽ ഒരു പ്രവണത കാണുന്നുണ്ട്. നാഷണൽ ടീം ഡ്യൂട്ടിയേക്കാൾ പ്രാധാന്യം ഇന്ത്യൻ പ്രീമിയർ ലീഗിന് നൽകുന്നത് ശരിയല്ലെന്നാണ് വോണിന്റെ അഭിപ്രായം.

പണം സമ്പാദിക്കാനായി മാത്രം ക്രിക്കറ്റിനെ സമീപിക്കുന്നവരാണ് നാഷണൽ ടീം ഡ്യൂട്ടിയേക്കാൾ പ്രാധാന്യം ഐപിഎല്ലിന് നൽകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ലാവിഷായി പണം സമ്പാദിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിന് നാഷണൽ ടീമിനേക്കാൾ പ്രാധാന്യം നൽകുന്ന താരങ്ങളുടെ കാര്യത്തിൽ യാതൊരു പരിഗണനയും ഇനി ക്രിക്കറ്റ് ബോർഡുകൾ നൽകരുത് എന്നാണ് അദ്ദേഹം പറയുന്നത്.

അവർ എത്ര പ്രമുഖർ ആണെങ്കിലും അവരുടെ ഒഴിവുവേളകളിൽ ഉള്ള വിനോദത്തിനായി നാഷണൽ ടീമുകൾ തരം താഴ്ത്തരുത് എന്ന് ഓസ്ട്രേലിയൻ ഇതിഹാസം പറഞ്ഞു.

റോയ് കൃഷ്ണ ATK മോഹൻ ബഗാൻ വിട്ട് മറ്റൊരു ISL ക്ലബ്ബിലേക്ക് ചേക്കേറുന്നു

ഈ യൂറോക്കപ്പിൽ കളിച്ച മറ്റൊരു താരത്തിനെക്കൂടെ റാഞ്ചാൻ ATK