ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ഭുതങ്ങൾ തുടരുവാൻ തന്നെയാണ് എടികെ മോഹൻബഗാന്റെ തീരുമാനം. ഈ യൂറോ കപ്പിൽ കളിച്ച മറ്റൊരു താരത്തെ കൂടി ടീമിൽ എത്തിക്കുവാനാണ് അവരുടെ നീക്കം. നോർത്ത് മാസിഡോണിയക്കായി ഈ യൂറോയിൽ
പന്ത് തട്ടിയ ഇവാൻ ട്രിക്കോവ്സ്കിയെ ടീമിൽ എത്തിക്കുവാൻ അവർ ശ്രമം ആരംഭിച്ചു.
നേരത്തെ തന്നെ മോഹൻബഗാൻ യൂറോ കപ്പിൽ കളിച്ച ഫിൻലൻഡ് താരം ജോണി കൗക്കോയുമായി കരാറിൽ എത്തിയിരുന്നു. ഇതുവരെയുള്ള സീസണിൽ എല്ലാം ഐഎസ്എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച ഫിജി താരം റോയ് കൃഷ്ണയെ മോഹൻബഗാൻ റിലീസ് ചെയ്യുന്നത്. ഇതുപോലെയുള്ള വമ്പൻ താരങ്ങൾക്ക് വേണ്ടിയാണ്.
സെന്റർ ഫോർവേഡ് ആയ താരം യൂറോക്കപ്പിൽ നോർത്ത് മസിഡോണിയയുടെ മൂന്ന് മത്സരങ്ങളിലും അവർക്കായി കളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഒരൊറ്റ മത്സരത്തിൽ മാത്രമേ അദ്ദേഹത്തിന് ആദ്യ ഇലവനിൽ ഇടം പിടിക്കുവാനയുള്ളൂ.
ഗോളുകളും അസിസ്റ്റുകളും ഒന്നും അദ്ദേഹത്തിന് ഈ യൂറോയിൽ സ്വന്തം പേരിൽ കുറിക്കുവാൻ കഴിഞ്ഞില്ല. താരം ദേശീയ ടീമിനായി ആറു ഗോളുകൾ നേടിയിട്ടുണ്ട്. 34 വയസ്സുകാരനായ 182 സെന്റിമീറ്റർ ഉയരമുള്ള ഈ അറ്റാക്കിങ് സെന്റർ ഫോർവേഡ് നിലവിൽ ഫ്രീ ഏജന്റ് അല്ല.
എ ഇ കെ ലാർനാക്ക എന്ന സൈപ്രസ് ക്ലബ്ബിന്റെ താരമാണ് അദ്ദേഹമിപ്പോൾ, 2022 മെയ് 31 വരെ അവിടെ താരത്തിന് കരാറുണ്ടെങ്കിലും താരത്തിനായി എടികെ ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞു. നിലവിൽ താരത്തിന്റെ വിപണിമൂല്യം 5.8 കോടിയാണ്.
റോയ് കൃഷ്ണയെ പോലെയുള്ള സൂപ്പർതാരങ്ങളെ ATK വിട്ടുകളഞ്ഞത് ഇതുപോലെയുള്ള വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ആയിരുന്നു. മറ്റു ടീമുകളും ഇതുപോലെയുള്ള സൈനിങ്ങുകൾ നടത്തിയില്ലെങ്കിൽ, ഇത്തവണ ATKയുടെ തേരോട്ടത്തിന് മുന്നിൽ അവർ തകർന്നടിയും എന്നത് ഉറപ്പാണ്.