in ,

തള്ളിപ്പറഞ്ഞവരെ കൊണ്ട് കൈയ്യടിച്ച ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മുറെ ജംഷഡ് പൂരിലേക്ക്

jordan murray

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും അവരിൽ ഒരാൾ മാത്രം ആരാധകരെ സംതൃപ്തിപ്പെടുത്താൻ തക്കവണ്ണം മികച്ച പ്രകടനം നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ താരം ജോർദാൻ മുറെ ആയിരുന്നു അത്.

കഴിഞ്ഞ സീസണിൽ കൂക്കുവിളികളും ആയായിരുന്നു അയാളെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ എതിരേറ്റത്. ഇതുവരെ കളിച്ച ക്ലബ്ബുകളിൽ ഒന്നും മതിയായ ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത താരം എന്നായിരുന്നു അവർ അദ്ദേഹത്തിനെ പുച്ഛിച്ചു വിളിച്ചത്.

എന്നാൽ സീസണിന് അവസാനം എത്തിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം നടത്തിയ ഒരേ ഒരാൾ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആദ്യം എഴുതിത്തള്ളിയ ജോർദാൻ മുറെ മാത്രമായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ്സ്കോററും അദ്ദേഹം തന്നെയായിരുന്നു. ഓസ്ട്രേലിയൻ താരമായ ജോർദാൻ മുറെയെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായിരുന്നു.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ സൈൻ ചെയ്ത് വിദേശ താരങ്ങളെ എല്ലാം ഒരുമിച്ച് റിലീസ് ചെയ്തു. അപ്പോൾ തന്നെ ഓസ്ട്രേലിയൻ താരത്തിന് മേൽ ഐഎസ്എൽ ലെ ഒട്ടുമിക്ക ടീമുകളും നോട്ടമിട്ടിരുന്നു, എങ്കിലും ഇപ്പോൾ ജംഷെഡ്പൂർ എഫ് സിയാണ്.
അദ്ദേഹവുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പല പ്രിയപ്പെട്ട താരങ്ങളെയും ബ്ലാസ്റ്റേഴ്സിനെ കയ്യിൽ നിന്നും കൊത്തി കൊണ്ടുപോയ ടീം കൂടിയാണ് ജംഷെഡ്പൂർ. ഐഎസ്എൽ മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരം ബെൽഫോർട്ടിനെയും അന്നത്തെ പരിശീലകൻ സ്റ്റീവ് കോപ്പലിയും തൊട്ടടുത്ത സീസണലും അതിനു ശേഷവുമായി കൊണ്ടുപോയത് അവർ തന്നെ ആയിരുന്നു.

ഈ യൂറോക്കപ്പിൽ കളിച്ച മറ്റൊരു താരത്തിനെക്കൂടെ റാഞ്ചാൻ ATK

മേജർ ടൂർണമെന്റ് ഫൈനലുകളിൽ വിരാട് കോഹ്‌ലി പരാജയപ്പെടുന്നത് എന്തുകൊണ്ട്