in

പൃഥ്വിഷായ്ക്ക് അമിത പ്രശംസയാണ് കിട്ടുന്നതെന്ന് പാക്കിസ്ഥാൻ താരം

Prithvi Shaw [BCCI]

ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ യുവ ബാറ്റ്സ്മാൻ എന്ന് മാധ്യമങ്ങളും ക്രിക്കറ്റ് പണ്ഡിതരും അടക്കം എല്ലാവരും ഒരുപോലെ വിശേഷിപ്പിക്കുന്ന താരമാണ് പൃഥ്വി. സ്കൂൾ ക്രിക്കറ്റിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നാണ് പൃഥ്വി വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്.

നന്നേ ചെറുപ്പത്തിൽ തന്നെ വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയ ഒരു താരം കൂടിയായിരുന്നു അദ്ദേഹം. തൻറെ പ്രതിഭയെ തേച്ചു മിനുക്കി എടുക്കുന്നതിന് അദ്ദേഹം ഒരു കുറവും വരുത്തിയിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ വളരെ ചുരുങ്ങിയ പന്തുകളിൽ നിന്നും കാടനടികൾക്കു നിൽക്കാതെ ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകളുമായി അതിവേഗം റൺസ് അടിച്ചു കൂട്ടുന്നതിനും ഏറെ പേരുകേട്ടതാണ് ഈ യുവതാരം.

Prithvi Shaw [BCCI]

ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി വിൻഡീസിനെതിരെ അരങ്ങേറിയപ്പോൾ തന്നെ സെഞ്ച്വറികളും ആയി കളം നിറഞ്ഞ താരം കൂടിയാണ് പൃഥ്വി. അദ്ദേഹത്തിന് കിട്ടിയ മാധ്യമ ശ്രദ്ധയും പ്രശംസയും വളരെ വലുതായിരുന്നു. പിന്നീട് ഓസ്ട്രേലിയൻ പര്യടനത്തിലെ മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഒരു പരിക്കിനെ തുടർന്ന് അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

പിന്നീട് അദ്ദേഹത്തിന് പഴയ ഫോം ഒന്നും ഉണ്ടായിരുന്നില്ല കുറച്ചുകാലത്തേക്ക്. എന്നാൽ സമീപകാലത്ത് പൃഥ്വിയുടെ അതിഗംഭീരമായ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആഭ്യന്തരക്രിക്കറ്റിൽ മിന്നിത്തിളങ്ങിയ പൃഥ്വി ഇന്ത്യൻ പ്രീമിയർ ലീഗിലും വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

നിലവിൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായ പൃഥി തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി ശ്രദ്ധ നേടുകയാണ്. താരം സച്ചിന്റെയും ലാറയുടെയും സേവാഗിന്റെയുമൊക്കെ മിനി പതിപ്പാണെന്ന് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്താറുണ്ട്.

Prithvi Shaw
പൃഥ്വി ഷാ. (BCCI)

എന്നാൽ പൃഥ്വക്ക് കിട്ടുന്ന ഈ അമിത പ്രശംസ അനർഹമാണ് എന്നാണ് പാക്കിസ്ഥാൻ സൽമാൻ ബട്ട് പറയുന്നത്.
ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കളിക്കാൻ പൃഥ്വിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ഈ ഊതി വീർപ്പിച്ച ഇമേജ് അദ്ദേഹം നഷ്ടപ്പെടുമെന്നാണ് പാകിസ്ഥാൻ താരത്തിന് പറയുവാനുള്ളത്.

എല്ലാവരും ഊതിപ്പെരുപ്പിച്ച പോലെയല്ല പ്രിത്വി ഷാ എന്ന യുവതാരത്തെ ഫൂട്ട് വർക്കുകൾ വളരെ മോശമാണ് എന്നാണ് സൽമാൻ ബട്ട് പറയുന്നത്. പ്രശംസയ്ക്കു പകരം പിഴവുകൾ പരിഹരിക്കുവാൻ ആണ് യുവതാരത്തിനോട് പറയേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

സന്താന ബ്ലാസ്റ്റേഴ്സിലേക്കില്ല പകരക്കാരൻ ബെൽജിയം ടോപ്പ് ഡിവിഷൻ ക്ലബ്ബിൽ നിന്നും

നോർത്തീസ്റ്റിന്റെ ഭാവി മുംബൈ കവർന്നെടുത്തു