in

നോർത്തീസ്റ്റിന്റെ ഭാവി മുംബൈ കവർന്നെടുത്തു

Apuia [ISL]

മുംബൈ സിറ്റി ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങിയത് മറ്റുള്ള ടീമുകൾക്ക് ഉള്ള ഒരു മുന്നറിയിപ്പ് തന്നെയാണ്. സിറ്റി ഗ്രൂപ്പിൻറെ തണലിൽ എത്തിയ ശേഷം വളർന്നു പന്തലിക്കുകയാണ് മുംബൈ സിറ്റി എഫ് സി. ആദ്യമവർ എഫ് സി ഗോവയെ മൂടോടെ പൊക്കിയെടുത്തു.

അവരുടെ പരിശീലനും പ്രധാന താരങ്ങളും ഉൾപ്പെടെ എല്ലാവരെയും അവർ സ്വന്തം ക്യാമ്പിൽ എത്തിച്ചു. അതിൻറെ ഗുണം എന്നവണ്ണം കഴിഞ്ഞതവണ ലീഗ് ചാമ്പ്യന്മാരാകുവാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ഇത്തവണയും കിടിലൻ താരങ്ങളെ സൈൻ ചെയ്തുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുകയാണ് മുംബൈ സിറ്റി എഫ് സി.

ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ യുവ മിഡ്ഫീൽഡറായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അപ്പുയിയെ ആണ് ഇപ്പോൾ മുംബൈ സിറ്റി റാഞ്ചിയത്. ഇത്ര ചെറിയ പ്രായത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ നോർത്തീസ്റ്റ് താരത്തിനൊപ്പം മികവുതെളിയിച്ച മറ്റാരുമില്ല.

Apuia [ISL]

വെറും 20 വയസ്സും 44 ദിവസവും പ്രായമുള്ളപ്പോൾ ഐഎസ്എൽ ടീമിനെ നയിച്ച ക്യാപ്റ്റൻ കൂടിയാണ് ഈ താരം. പ്രായത്തിൽ കവിഞ്ഞ പക്വതയും കളിമികവും കളിക്കളത്തിൽ കാഴ്ചവയ്ക്കുന്ന ഈ യുവ താരത്തിനെ ഒരു ദീർഘകാല കരാറിൽ കൂടിയാണ് മുംബൈ സിറ്റി എഫ് സി ക്യാമ്പിൽ എത്തിക്കുന്നത്.

ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് മുംബൈ സിറ്റിയും താരവും തമ്മിലുള്ള കരാർ ഒപ്പിട്ടു കഴിഞ്ഞു ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായിരിക്കും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ ഭാവി താരമായി, അല്ലെങ്കിൽ അവരുടെ ഭാവിയായി തന്നെ കണ്ടിരുന്ന യുവ താരത്തിനെ ഒരു ദീർഘകാല കരാറിൽ ആണ് മുംബൈ സിറ്റി കൊണ്ടുപോകുന്നത്. കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ.

പൃഥ്വിഷായ്ക്ക് അമിത പ്രശംസയാണ് കിട്ടുന്നതെന്ന് പാക്കിസ്ഥാൻ താരം

ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിന് മാർഗനിർദേശവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ