2010-2016 കാലഘട്ടത്തിൽ, പാകിസ്ഥാനിലെ തീ തുപ്പുന്ന ഫാസ്റ്റ് ബോളറായിരുന്നു വഹാബ് റിയാസ്. വളരെയേറെ പ്രഹര ശേഷിയാണ് വഹാബ് റിയാസ് എന്ന ബോളർക്ക് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല സംശയമില്ല എന്നിരുന്നാലും, അടുത്ത 13 വർഷത്തിനുള്ളിൽ, ടീമിൽ തന്റെ സ്ഥാനം സ്ഥിരമായി ഉറപ്പിക്കാൻ പേസറിന് കഴിഞ്ഞിട്ടില്ല. 35 കാരൻ നിരവധി തവണ പാകിസ്ഥാൻ ടീമിന് അകത്തും പുറത്തും പോയിട്ടുണ്ട്.
2020 ഡിസംബറിലാണ് ന്യൂസിലൻഡ് പര്യടനത്തിനിടെ അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. 2021 ൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം, എവേ പരമ്പരകൾക്കും സിംബാബ്‌വെ പര്യടനത്തിനും അദ്ദേഹത്തെ പരിഗണിച്ചില്ല. 27 ടെസ്റ്റുകളിലും 91 ഏകദിനങ്ങളിലും 36 ട്വന്റി20 യിലും നിന്നായി വഹാബ് യഥാക്രമം 83, 120, 34 വിക്കറ്റുകൾ നേടി.
2015ൽ ഓസ്ട്രേലിയക്ക് എതിരെ ഷെയിൻ വാട്സണെ നിർത്തി വിറപ്പിച്ച വഹാബിന്റെ ബോളിങ് ഏറെ പ്രശസ്തമായത് ആണ്. ബാറ്റു കൊണ്ടും കരുത്തു തെളിയിച്ചിട്ടുള്ള വഹാബ് 3 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന ഒരു റാപ്പിഡ് ഫയർ ചോദ്യോത്തര പരിപാടിയിൽ രോഹിത് ശർമ്മ വിരാട് കോഹ്ലി എന്നിവരിൽ നിന്ന് മികച്ച ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ കോഹ്ലിയെ ആയിരുന്നു പാക് പേസർ തിരഞ്ഞെടുത്തത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ താരം ആരാണ് എന്ന ചോദ്യത്തിന് സൽമാൻ ഖാൻ എന്നായിരുന്നു വഹാബിന്റെ മറുപടി. അത് കൂടാതെ തന്റെ റോൾ മോഡൽ വസീം അക്രം ആണെന്ന് കൂടി പറഞ്ഞ വഹാബ് റിയാസ് പാകിസ്‌താനു വേണ്ടി ലോകകപ്പ് നേടുകയാണ് തന്റെ സ്വപ്‌നം എന്നു കൂടി കൂട്ടിച്ചേർത്തു.