in

ലാലിഗ കലാശക്കൊട്ടിന് മാഡ്രിഡ് ടീമുകൾ

ആവേശകരമായ ല ലീഗ കിരീടപ്പോരാട്ടത്തിന്റെ അവസാന റൌണ്ട് മത്സരത്തിന് ഇന്നു റയൽ മാഡ്രിഡ് ബാഴ്‌സലോണ അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾ മാറ്റുരക്കും.
37aam റൌണ്ട് മത്സരത്തിൽ സെൽറ്റ വിഗയോട് കാൽപ്പന്തു കളിയുടെ മാന്ദ്രികൻ ലയണൽ മെസ്സിയുടെ ഗോളിൽ മുന്നിട്ടു നിന്നിട്ടും 2-1 ന്റെ പരാജയം നുണഞ്ഞു ബാർസിലോണ കിരീട പോരാട്ടത്തിൽ നിന്ന് പുറത്തു പോയെങ്കിലും മാഡ്രിഡ് ടീമുകൾ ഇഞ്ചോടിഞ്ചു പോരാടി കേവലം രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്നതിനാൽ അവസാന മത്സരം തീപാറുമെന്നുറപ്പ്.

അത്ലറ്റികോ മാഡ്രിഡ് ഒസാസുനയോട് ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അവസാന 10മിനുട്ടിൽ റനൻ ലോദി യുടെയും ലൂയിസ് സുവാരസ് ന്റെയും മിന്നുന്ന ഗോളിൽ മലർത്തിയടിച്ചാണ് കിരീട പോരാട്ടത്തിൽ പിറകോട്ടില്ലെന്നു തെളിയിച്ചത്.റയൽ മാഡ്രിഡ് നാച്ചോ ഫെർണാഡ്‌സിന്റെ അപ്രതീക്ഷിത ഗോളിൽ അത്ലറ്റിക് ക്ലബ്ബിനെ തോൽപ്പിച്ചു, അത്ലറ്റികോ ക്കു മുന്നിൽ കിരീടം അടിയറവു വെക്കില്ല എന്ന ശക്തമായ സന്ദേശം സിമിയോണിക്കും സംഘത്തിനും നൽകി കഴിഞ്ഞു.

സീസണിന്റെ തുടക്കത്തിൽ ഏറെ മുന്നിലായിരുന്നു സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡ് പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്മയും കാരണം സെൽറ്റ വീഗൊ ലെവന്റെ ടീമുകളോട് സമനിലയും ലെവന്റെയോട് തന്നെ റിട്ടേൺ ലെഗിൽ തോൽവിയും വഴങ്ങി പോയിന്റ് ഡ്രോപ്പ് ചെയ്‌തു പുറകോട്ടു പൊയി മാഡ്രിസ് ഡെർബിയിൽ റയലിനെതിരെ ആദ്യ ലെഗിൽ തോൽവിയും രണ്ടാം ലെഗിൽ സമനിലയും പിണഞ്ഞതും കിരീടപോരാട്ടത്തിൽ അതി നിർണായകമായി. വിജയ പാതയിൽ തിരിച്ചെത്തിയെങ്കിലും അത്ലറ്റിക് ക്ലബ്ബിനെതിരെയുള്ള പരാജയം വീണ്ടും അത്ലറ്റികോ യെ പിന്നോട്ടടിച്ചു.

റയൽ മാഡ്രിഡ് ബാർസിലോണ ടീമുകൾ അതി നിർണായക മത്സരത്തിൽ പോയിന്റുകൾ കളഞ്ഞു കുളിച്ചതും സിമിയൊണിയുടെ ടീമിനും കരുത്തായി.ബാർസിലോണ വമ്പിച്ച തിരിച്ചു വരവിന്റെ ലക്ഷണം കാണിച്ചെങ്കിലും ഗ്രെനാഡ,സെൽറ്റ വീഗൊ യോടുമുള്ള തോൽവിയും ലെവന്റെ അത്ലറ്റികോ മാഡ്രിഡ് ടീമുകക്കെതിരെയുള്ള സമനില യും കിരീട പോരാട്ടത്തിൽ നിന്നും കൂമാനെയും സംഘത്തിന്റെയും പിന്നോട്ടടിച്ചു.

സിന്ദാന്റെ സംഘം ഗെറ്റാഫെ റയൽ ബെറ്റിസ്‌ സെവിയ്യ ടീമുകളോട് സമനില വഴങ്ങിയത് തിരിച്ചടിയായി. അവസാന റൌണ്ട് മത്സരത്തിൽ റയൽ മാഡ്രിഡിന് യൂറോപ്പ ലീഗ് ഫൈനലിസ്റ് വിയ്യാറയലും അത്ലറ്റികോ ക്കു റയൽ വല്ലഡോയിഡ് മാണ് എതിരാളികൾ. കാത്തിരിക്കാം പുൽമൈതാനങ്ങളെ പോരാട്ട വേദികളാക്കുന്ന അവസാന റൌണ്ട് മത്സരത്തിനായി.

രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ആരാണ് മികച്ചത് പാക് താരം പറയുന്നു

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലേക്ക് തന്നെ, ഓലെ നേരിട്ട് റോണോയെ കണ്ടു ട്രാൻസ്‌ഫർ ഉറപ്പിക്കാൻ പോകുന്നു