in

റാമോസ് വരുമ്പോൾ ഹസാഡ് പോകും റയൽ ആരാധകർ ആശങ്കയിൽ

റയൽ മാഡ്രിഡ് ടീമിലേക്ക് സെർജിയോ റാമോസ് തിരികെ വരുമ്പോൾ ഏദൻ ഹസാദ് പരുക്ക് കാരണം പുറത്തേക്ക് പോകുന്നു. സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് വില്ലാറയലിനെ സ്വന്തം മൈതാനത്ത് നേരിടുകയാണ്. സ്പാനിഷ് ലീഗ് കിരീടം നിലനിർത്താൻ റയലിന് വിജയം അനിവാര്യമാണ്.

അറ്റ്ലാറ്റിക്കോ മാഡ്രിഡിന് രണ്ട് പോയിണ്ട് പിന്നിൽ നിൽക്കുന്ന റയലിനെക്കാൾ കിരീട സാധ്യത അത്ലറ്റികോ മാഡ്രിഡിന് തന്നെ ആണ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വല്ലാഡോളിഡിന് എതിരേ ഒരു സമനില കൊണ്ടു വേണമെങ്കിൽ പോലും അത്ലറ്റികോക്ക് കിരീടം നേടാൻ കഴിയും.

ക്യാപ്റ്റൻ സെർജിയോ റാമോസ് മാർച്ചിൽ നിന്ന് പുറത്തായിരുന്നു എന്നാൽ ഇപ്പോൾ പൂർണമായും ആരോഗ്യവാനായ റയൽ നായകൻ ടീമിലേക്ക് തിരിച്ചു വരുകയാണ്.

എന്നാൽ അവസാന മത്സരത്തിൽ ഏദൻ ഹസാദ് ടീമിന് ഒപ്പം കാണില്ല എന്നു റയൽ പരിശീലകൻ സിനദീൻ സിദാൻ വ്യക്തമാക്കി. പരിക്കുകൾ കാരണം സീസണിലെ വലിയൊരു ഭാഗം നഷ്ടമായെങ്കിലും അദ്ദേഹം ഇപ്പോൾ പൂർണമായും ഫിറ്റ് ആണ് എന്നാലും ടീമിൽ ഇടമില്ല എന്നാണ് സിദാൻ പറയുന്നത്.

അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല, അതിനാൽ അവർ ഒരു റിസ്കും എടുക്കാൻ പോകുന്നില്ലമാഡ്രിഡ് കോച്ച് പറഞ്ഞു.

അടുത്ത മാസം നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബെൽജിയത്തിനായി കളിക്കാൻ ഹസാർഡ് ഒരുങ്ങുകയാണ്.

പുതു യുഗ പിറവി കാത്തു ചെകുത്താൻ പട

രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ആരാണ് മികച്ചത് പാക് താരം പറയുന്നു